സ്വകാര്യ ബസ് കാറിലിടിച്ചു; പത്തനംതിട്ട –കൈപ്പട്ടൂര്‍ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു

ഓമല്ലൂര്‍: സ്വകാര്യ ബസ് കാറിന്‍െറ പിന്നിലിടിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം കൈപ്പട്ടൂര്‍-പത്തനംതിട്ട റോഡില്‍ ഗതാഗതം അരമണിക്കൂറോളം തടസ്സപ്പെട്ടു. ബുധനാഴ്ച രാവിലെ 11ഓടെ കോളജ് ജങ്ഷന് സമീപമായിരുന്നു സംഭവം. ഊന്നുകല്‍ സ്വദേശിയായ കോണ്‍ട്രാക്ടറുടെ കാറിന് പിന്നില്‍ സ്വകാര്യ ബസ് ഇടിച്ചതുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരുമായി കാറുടമ തര്‍ക്കമായി. പൊലീസ് വന്ന ശേഷമേ താന്‍ റോഡില്‍നിന്ന് കാര്‍ മാറ്റൂയെന്ന് പറഞ്ഞ് ഇയാള്‍ റോഡിന്‍െറ മധ്യത്ത് വാഹനം നിര്‍ത്തിയിടുകയായിരുന്നു. ഇതോടെ ഓമല്ലൂര്‍ മുതല്‍ കോളജ് ജങ്ഷന്‍ വരെയുള്ള ഭാഗത്ത് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. കാറിന് മുന്നില്‍ പോയ മാരുതി വാന്‍ വെട്ടിത്തിരിച്ചതിനെ തുടര്‍ന്ന് കാര്‍ പെട്ടന്ന് നിര്‍ത്തിയതാണ് ബസ് ഇടിക്കാന്‍ കാരണമായതെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞു. അരമണിക്കൂറിന് ശേഷം ട്രാഫിക് പൊലീസ് എത്തിയാണ് വാഹനം റോഡില്‍നിന്ന് മാറ്റിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.