പത്തനംതിട്ട: വീട്ടില്‍ സൂക്ഷിച്ചിരുന്ന 15 പവന്‍ സ്വര്‍ണാഭരണം മോഷണം പോയി. കുലശേഖരപതി മദീന ജങ്ഷനില്‍ ഷാഹിന മന്‍സിലില്‍ ഷാജിയുടെ വീട്ടിലാണ് ബുധനാഴ്ച വൈകീട്ട് മൂന്നോടെ മോഷണം നടന്നത്. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 15 പവന്‍ വരുന്ന നാലു വളകളാണ് മോഷണം പോയത്. പൊലീസ് പറയുന്നത് ഇങ്ങനെ: ഇരുനിലവീടിന്‍െറ താഴത്തെ നിലയില്‍ കടയും മുകളില്‍ വീടുമാണ്. ഷാജി കടയിലേക്കുള്ള സാധനം വാങ്ങാന്‍ നഗരത്തിലേക്ക് പോയതിനാല്‍ ഭാര്യ ഷംലബീവിയാണ് കടയില്‍ ഇരുന്നത്. ഈ സമയം വീടിന്‍െറ പ്രധാന വാതില്‍ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ. വൈകീട്ട് ഇളയമകന്‍ യാസിന്‍ വീട് തുറന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. അലമാരയില്‍ ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന പെട്ടി തുറന്നു കിടക്കുകയായിരുന്നു. ഇതിനോട് ചേര്‍ന്ന് മറ്റൊരു പെട്ടിയില്‍ മാലകള്‍ സൂക്ഷിച്ചിരുന്നെങ്കിലും അത് മോഷണം പോയിട്ടില്ല. ഇവരുടെ മകളുടെ വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. മകളുടെ ആഭരണങ്ങളാണ് മോഷണം പോയത്. പത്തനംതിട്ട സി.ഐ അനില്‍കുമാര്‍, എസ്.ഐ മനോജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തത്തെി പരിശോധന നടത്തി. രണ്ടുമാസം മുമ്പ് വലഞ്ചുഴിയിലും സമാനരീതിയില്‍ മോഷണം നടന്നു. ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.