പത്തനംതിട്ട: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ ബുധനാഴ്ച ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് 83 സ്ഥാനാര്‍ഥികള്‍ 139 പത്രികകള്‍ സമര്‍പ്പിച്ചു. ഇതില്‍ 45പേര്‍ പുരുഷന്മാരും 38പേര്‍ വനിതകളുമാണ്. പുളിക്കീഴ് ഡിവിഷനില്‍ (ജനറല്‍) ടിജോ ചാക്കോയും അലക്സ് ജോര്‍ജും മൂന്ന് സെറ്റും കെ.എം. മുഹമ്മദ് സലീം, സുകുമാരന്‍, സാമു ഈപ്പന്‍ എന്നിവര്‍ ഓരോ സെറ്റ് പത്രിക വീതവും മല്ലപ്പള്ളി ഡിവിഷനില്‍ (ജനറല്‍) സുബിന്‍, സജീവ് എന്നിവര്‍ രണ്ട് സെറ്റ് പത്രികയും ആനിക്കാട് ഡിവിഷനില്‍ (ജനറല്‍) മനോജ്കുമാര്‍ മൂന്ന് സെറ്റും റെജി രണ്ട് സെറ്റും രാധാകൃഷ്ണപ്പണിക്കര്‍, രാജേഷ് കെ.ടി എന്നിവര്‍ ഓരോ സെറ്റ് പത്രിക വീതവും അങ്ങാടി ഡിവിഷനില്‍ (പട്ടികജാതി) എം.ജി കണ്ണന്‍, മോഹന്‍ദാസ്, എ.കെ. ലാലു എന്നിവര്‍ രണ്ട് സെറ്റ് പത്രിക വീതവും എം.സി. ജയലാല്‍, രവീന്ദ്രന്‍, എം.സി. ചന്ദ്രബോസ്, പി. നിര്‍മല എന്നിവര്‍ ഓരോ സെറ്റ് പത്രികയും റാന്നി ഡിവിഷനില്‍ (വനിത) കോമളം അനിരുദ്ധന്‍, എലിസബത്ത് എന്നിവര്‍ മൂന്ന് സെറ്റ് വീതവും ബിന്ദുലേഖ, സൂസന്‍, ഗീതമ്മ എന്നിവര്‍ ഓരോ സെറ്റ് പത്രികയും സമര്‍പ്പിച്ചു. ചിറ്റാര്‍ ഡിവിഷനില്‍ (ജനറല്‍) ഷൈലാജ് മൂന്ന് സെറ്റും പി.എസ്. മോഹനന്‍, തോമസ് മാത്യു, പി.വി. വിനോദ് എന്നിവര്‍ രണ്ട് സെറ്റ് വീതവും ജനീഷ്കുമാര്‍, സജി, വര്‍ഗീസ് പി.വി എന്നിവര്‍ ഓരോ സെറ്റ് പത്രികയും സമര്‍പിച്ചു. മലയാലപ്പുഴ ഡിവിഷനില്‍ (പട്ടികജാതി വനിത) രതികല മൂന്ന് സെറ്റും അനിത, ശാന്തമ്മ എന്നിവര്‍ രണ്ട് സെറ്റും സുധ, ആശ, സുപ്രഭ വി, സിനി മോള്‍ എന്നിവര്‍ ഓരോ സെറ്റ് പത്രികയും കോന്നി ഡിവിഷനില്‍ (വനിത) ബിനിലാല്‍ മൂന്ന് സെറ്റും മണിയമ്മ രണ്ട് സെറ്റും ശ്രീദേവി, സൗദ റഹീം, യശോദ, ശ്രീലത എന്നിവര്‍ ഓരോ സെറ്റ് പത്രികയും പ്രമാടം ഡിവിഷനില്‍ (വനിത) കാര്‍ത്തിക എസ്. മൂന്ന് സെറ്റും എലിസബത്തേ്, ബീനാ സോമന്‍ എന്നിവര്‍ രണ്ട് സെറ്റും മിനി ഒരു സെറ്റ് പത്രികയും കൊടുമണ്‍ ഡിവിഷനില്‍ (ജനറല്‍) ബാബു ജോര്‍ജ് മൂന്ന് സെറ്റും ഭാനുദേവന്‍ രണ്ട് സെറ്റും രാജേഷ് ടി, സത്യന്‍, രാമചന്ദ്രന്‍, വിജയന്‍ നായര്‍ എന്നിവര്‍ ഓരോ സെറ്റ് പത്രികയും സമര്‍പിച്ചു. ഏനാത്ത് ഡിവിഷനില്‍ (വനിത) പി. വിജയമ്മ, സുധാകുറുപ്പ് എന്നിവര്‍ രണ്ട് സെറ്റും അജിത, ഗീതാ ചന്ദ്രന്‍, സുധാമണി അമ്മ, രാജലക്ഷ്മിയമ്മ, വസന്തകുമാരി കെ എന്നിവര്‍ ഓരോ സെറ്റ് പത്രികയും നല്‍കി. പള്ളിക്കല്‍ ഡിവിഷനില്‍ (ജനറല്‍) ശിവദാസന്‍ മൂന്ന് സെറ്റും കൃഷ്ണകുമാര്‍, മുരുകേശ് എന്നിവര്‍ രണ്ട് സെറ്റ് വീതവും രതീഷ് കുമാര്‍ ആര്‍, അബ്ദുല്‍ അസീസ് എ, ബഷീര്‍ എ, ശശികുമാര്‍, പ്രസാദ്കുമാര്‍, സന്തോഷ് കുമാരനുണ്ണിത്താന്‍ എന്നിവര്‍ ഓരോ സെറ്റ് പത്രിക വീതവും കുളനട ഡിവിഷനില്‍ (വനിത) വിനീത, സുജാത എന്നിവര്‍ മൂന്ന് സെറ്റും റ്റീന അനുതോമസ്, രാധാമണിയമ്മ എന്നിവര്‍ ഓരോ സെറ്റ് പത്രികയും ഇലന്തൂര്‍ ഡിവിഷനില്‍ (വനിത) നിര്‍മലാദേവി, പി. ലീലാഭായി എന്നിവര്‍ രണ്ട് സെറ്റ് വീതവും ഏലിയാമ്മ, സിനി കെ.ജെ എന്നിവര്‍ ഓരോ സെറ്റ് പത്രികയും കോഴഞ്ചേരി ഡിവിഷനില്‍ (ജനറല്‍) ജെറി മാത്യു സാം, ജോര്‍ജ് മാമന്‍ എന്നിവര്‍ മൂന്ന് സെറ്റും അഡ്വ. മാത്യു പി രണ്ട് സെറ്റും മാത്യൂസ്, ചെറിയാന്‍ ജോര്‍ജ്, അമൃതകുമാര്‍ എന്നിവര്‍ ഓരോ സെറ്റ് പത്രികയും കോയിപ്രം ഡിവിഷനില്‍ (വനിത) സുശീലാദേവി, അന്നപൂര്‍ണാദേവി എന്നിവര്‍ രണ്ട് സെറ്റ് പത്രികയും സമര്‍പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.