ചിറ്റാര്‍: കടമെടുത്ത സ്ഥാനാര്‍ഥികളുമായി ഇരുപാര്‍ട്ടികളും എത്തുമ്പോള്‍ ആര്‍ക്ക് വോട്ടുചെയ്യണമെന്ന അങ്കലാപ്പില്‍ വോട്ടര്‍മാര്‍. കഴിഞ്ഞതവണ മെംബര്‍മാരായ സ്ഥാനാര്‍ഥികളുമായാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കിയത്. യു.ഡി.എഫിലെ ഒരു ഘടകകക്ഷിയാണ് മറുചേരിയില്‍നിന്ന് സ്ഥാനാര്‍ഥിയെ കടമെടുത്തത്. മറ്റു പാര്‍ട്ടികളില്‍നിന്ന് സ്ഥാനാര്‍ഥികളെ കടമെടുത്തതോടെ മത്സരരംഗത്ത് അവസരം നഷ്ടമായവര്‍ വിമതരായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചതും പാര്‍ട്ടികള്‍ക്കുള്ളില്‍ കീറാമുട്ടിയായിരിക്കുകയാണ്. അഞ്ചാം വാര്‍ഡായ ചിറ്റാര്‍ തോട്ടം വാര്‍ഡില്‍ ഇത്തവണ സി.പി.ഐക്കാണ് സീറ്റ്. വാര്‍ഡിലെതന്നെ സ്ഥാനാര്‍ഥിയെ കണ്ടത്തെി വോട്ടുചോദ്യവും ആരംഭിച്ചു. എന്നാല്‍, പാര്‍ട്ടിയില്‍ നടന്ന രണ്ടാംഘട്ട ചര്‍ച്ചയില്‍ നിലവിലെ സ്ഥാനാര്‍ഥിയെ തഴഞ്ഞ് സി.പി.എമ്മില്‍നിന്ന് ഒരു വനിതാ സ്ഥാനാര്‍ഥിയെ കടമെടുത്താണ് ഇപ്പോള്‍ മത്സരരംഗത്തിറക്കിയിരിക്കുന്നത്. മൂന്നാം വാര്‍ഡായ മണക്കയം വാര്‍ഡില്‍ സി.പി.എമ്മിന്‍െറ പ്രവര്‍ത്തകനെയാണ് മുസ്ലിം ലീഗുകാര്‍ കടമെടുത്ത് മത്സരംഗത്ത് ഇറക്കിയിരിക്കുന്നത്. എഴാം വാര്‍ഡായ കുളങ്ങരവാലിയില്‍ കഴിഞ്ഞതവണ യു.ഡി.എഫിനുവേണ്ടി പ്രവര്‍ത്തിച്ചയാളിനെയാണ് എല്‍.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്. എട്ടാം വാര്‍ഡായ പുലയന്‍പാറയില്‍ കഴിഞ്ഞതവണ യു.ഡി.എഫ് മെംബറായിരുന്ന വനിതാ സ്ഥാനാര്‍ഥിയാണ് ഇത്തവണത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. 13ാം വാര്‍ഡായ കൊടുമുടിയില്‍ കഴിഞ്ഞതവണ യു.ഡി.എഫ് മെംബറായിരുന്ന വനിതാ സ്ഥാനാര്‍ഥിയെയാണ് എല്‍.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്. ഇത്തവണ സ്ഥാനാര്‍ഥിയായി രംഗത്തുള്ള യു.ഡി.എഫ് മെംബറെ 10ാംവാര്‍ഡായ കട്ടച്ചിറയില്‍ മത്സരിപ്പിക്കാന്‍ എല്‍.ഡി.എഫ് ശ്രമം നടത്തിയെങ്കിലും വാര്‍ഡിലെ പാര്‍ട്ടിപ്രവര്‍ത്തകള്‍ എതിര്‍ത്തതിനാല്‍ അവസാനം പാര്‍ട്ടി പിന്മാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.