സ്ഥലപരിശോധന നടത്താതെ ക്വാറിക്ക് അനുമതി

പത്തനംതിട്ട: വ്യാജ പ്രസ്താവനകളും രേഖകളും ഹാജരാക്കുന്നവര്‍ക്ക് സ്ഥലപരിശോധന നടത്താതെ ഖനനത്തിന് അനുമതി നല്‍കുന്ന ജില്ലാ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്‍െറ പ്രവര്‍ത്തനം വിവാദമാകുന്നു. പരിശോധന നടത്താതെയാണ് ജിയോളജി വകുപ്പ് ഒരുവര്‍ഷത്തേക്ക് ക്വാറികള്‍ക്ക് പെര്‍മിറ്റ് നല്‍കാറുള്ളതെന്നാണ് അന്വേഷണത്തില്‍ കണ്ടത്തെിയിട്ടുള്ളത്. ജില്ലയിലെ വന്‍കിട ക്വാറി പ്രവര്‍ത്തിക്കുന്നതിന് പല രേഖകളും ജിയോളജി വകുപ്പിനുമുന്നില്‍ ഹാജരാക്കാറില്ളെന്നും കഴിഞ്ഞദിവസം ഹൈകോടതി ഉത്തരവിനത്തെുടര്‍ന്ന് വി. കോട്ടയം അമ്പാടി ഗ്രാനൈറ്റ്സുമായി ബന്ധപ്പെട്ട തെളിവെടുപ്പില്‍നിന്ന് വ്യക്്തമാകുന്നു. ഇവിടെ 30 മീറ്ററോളം ആഴത്തില്‍ പാറഖനനം നടത്തിയതുവഴി 13 കോടിയോളം രൂപയുടെ അനധികൃത ഖനനം നടത്തിയതായാണ് കണ്ടത്തെിയത്. ക്വാറി ഉടമ വ്യാജ പ്രസ്താവനകള്‍ നടത്തി നാട്ടുകാരെയും രേഖകള്‍ ചമച്ച് അധികൃതരെയും കബളിപ്പിച്ചതായും അന്വേഷണത്തില്‍ കണ്ടത്തെി. ഇതിനത്തെുടര്‍ന്ന് വി. കോട്ടയം അമ്പാടി ഗ്രാനൈറ്റ്സിന് 4.57 കോടി രൂപ സര്‍ക്കാര്‍ പിഴയിട്ടു. സര്‍ക്കാര്‍ പിഴ ചുമത്തി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ പ്രദേശവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ 25 ലക്ഷം രൂപ വാങ്ങിയതില്‍ 20 ലക്ഷം രൂപ തിരികെനല്‍കിയതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇത് അനധികൃത ഖനനത്തിനുപിന്നില്‍ റവന്യൂ ഉദ്യോഗസ്ഥരുടെ പങ്ക് വെളിപ്പെടുത്തുന്നതാണ്. ജില്ലയില്‍ വടശേരിക്കര, കലഞ്ഞൂര്‍, ചിറ്റാര്‍, കടമ്പനാട് പ്രദേശങ്ങളില്‍ നിയമവിരുദ്ധമായി പെര്‍മിറ്റുകള്‍ നല്‍കി സംരക്ഷിക്കുതിന് പിന്നിലും ജിയോളജി വകുപ്പിന് പങ്കുണ്ടെന്നാണ് ആക്ഷേപം. പ്രവര്‍ത്തനാനുമതി നിഷേധിച്ച ക്വാറികള്‍ക്ക് പോലും കരിങ്കല്‍ ഉല്‍പന്നങ്ങള്‍ കടത്തിക്കൊണ്ടുപോകാന്‍ പ്രതിവര്‍ഷം 12000 പാസുകള്‍ വരെ ഇവിടെനിന്ന് നല്‍കുന്നതായും വിവരാവാകശ പ്രകാരം വ്യക്്തമാണ്. ക്വാറികള്‍ക്കെതിരെ ഹൈകോടതിയിലും മറ്റും പ്രദേശവാസികള്‍ നല്‍കിയ കേസുകളില്‍ ജിയോളജി വകുപ്പിന്‍െറ നിലപാടും ഇതിനോടകം സംശയത്തിന് കാരണമായിട്ടുണ്ട്. നാളെയും പാരിസ്ഥിതിക അനുമതിയില്ലാത്തതിനത്തെുടര്‍ന്ന് അടച്ചിരുന്ന ജില്ലയിലെ ഒരു ക്വാറി തുറന്നു പ്രവര്‍ത്തിക്കുതുമായി ബന്ധപ്പെട്ട് ഹൈകോടതിയില്‍ വാദം നടക്കാനിരിക്കെ ജില്ലാ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് എന്തുനിലപാട് സ്വീകരിക്കുമെന്നറിയാല്‍ കാത്തിരിക്കുകയാണ് നാട്ടുകാര്‍. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്‍െറ നിര്‍ദേശത്തത്തെുടര്‍ന്ന് അടച്ചിട്ട ക്വാറി ഹൈകോടതിയില്‍നിന്ന് താല്‍ക്കാലിക ഉത്തരവ് വാങ്ങിയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.