പത്തനംതിട്ട: നഗരമധ്യത്തിലെ മൊബൈല്‍ കടകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയ സംഭവത്തില്‍ കുട്ടികളടക്കം നാലുപേരെ പത്തനംതിട്ട പൊലിസ് അറസ്റ്റ് ചെയ്തു. മേലെ വെട്ടിപ്പുറം സ്വദേശികളായ മൂന്ന് വിദ്യാര്‍ഥികളും കോന്നി സ്വദേശിയായ യുവാവുമാണ് പിടിയിലായത്. സംഘത്തിലെ പ്രധാനിയായ കോന്നി കുമ്മണ്ണൂര്‍ തെക്കാവില്‍ നാസിമിന്‍െറ (26)നേതൃത്വത്തിലാണ് മോഷണങ്ങള്‍ നടത്തിയതെന്ന് കുട്ടികള്‍ പൊലീസിനോട് സമ്മതിച്ചു. പൊലീസ് പറയുന്നത്: നാസിം കഞ്ചാവ് വാങ്ങുന്ന സ്ഥലത്തുവെച്ചാണ് കുട്ടികളുമായി പരിചയത്തിലാകുന്നത്. ഇവര്‍ക്ക് കഞ്ചാവ് പിന്നീട് നല്‍കുന്നത് ഇയാളായിരുന്നു. നാസിമിന്‍െറ പ്രേരണയിലായിരുന്നു കുട്ടികള്‍ മോഷണത്തിന് ഇറങ്ങിത്തിരിച്ചത് . താഴെ വെട്ടിപ്പുറത്തെ ആളൊഴിഞ്ഞ ഗോഡൗണില്‍ വെച്ചാണ് ഇവര്‍ മോഷണത്തിന് പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നത്. രാവിലെ ഓരോ കടയില്‍ കയറി മോഷണം നടത്തേണ്ട രീതികള്‍ കണ്ടത്തെി വെക്കും. തുടര്‍ന്ന് രാത്രി നാസിം ഇവരെ ബൈക്കില്‍ സ്ഥലത്തത്തെിക്കുകയാണ് പതിവ്. ഇത്തരത്തില്‍ മോഷ്ടിച്ച സാധനങ്ങള്‍ വില്‍ക്കുന്നത് നാസിമാണ്. മോഷണമുതല്‍ വിറ്റതില്‍ ഒരുവിഹിതം കുട്ടികള്‍ക്ക് നല്‍കുകയാണ് ചെയ്തിരുന്നത്. സൈബര്‍ സെല്ലിന്‍െറ നേതൃത്വത്തില്‍ ഒരുമാസമായി നടത്തിവന്ന അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പത്തനംതിട്ട നഗരത്തില്‍നിന്ന് കഴിഞ്ഞമാസം മൊബൈല്‍ ഷോപ്പില്‍നിന്ന് മോഷ്ടിച്ച ഫോണിന്‍െറ ഐ.എം.ഇ.ഐ പരിശോധിച്ചപ്പോള്‍ നാസിമിന്‍െറ പേരിലെടുത്ത് സിം ആണ് അതില്‍ ഉപയോഗിക്കുന്നതെന്ന് കണ്ടത്തെി. ഇതിനുപുറമെ ഇവിടെനിന്ന് മോഷണം പോയ റീചാര്‍ജ് കൂപ്പണുകള്‍ ഈ ഫോണ്‍ നമ്പറിലാണ് ഉപയോഗിച്ചുവന്നതെന്ന് കണ്ടത്തെുകയായിരുന്നു. തുടര്‍ന്ന് പത്തനംതിട്ട സി.ഐ അനില്‍ കുമാര്‍ എസ്.ഐമാരായ സുമിത്ത്, രാധാകൃഷ്ണന്‍ എന്നിവര്‍ കുമ്മണ്ണൂരിലത്തെി നാസിമിനെ കസ്റ്റഡിയിലെടുത്തു. നാസിമിനെക്കൊണ്ട് കുട്ടികളെ വിളിച്ചുവരുത്തിയാണ് നാല്‍വര്‍ സംഘത്തെ കുടുക്കിയത്. ഇവരില്‍നിന്ന് മൂന്ന് മൊബൈല്‍ ഫോണ്‍, രണ്ട് ടാബ് പെണ്‍ഡ്രൈവ്, ടൂള്‍സ് കിറ്റ് , മെമ്മറികാര്‍ഡ് എന്നിവയും കണ്ടെടുത്തു. ഇവരെ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.