പത്തനംതിട്ട: മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ എന്‍ഫോഴ്സ്മെന്‍റ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായി നിലക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ എക്സൈസ് സര്‍ക്ക്ള്‍ ഇന്‍സ്പെക്ടറുടെ ചുമതലയില്‍ താല്‍ക്കാലിക റേഞ്ച് ഓഫിസുകള്‍ ആരംഭിച്ചു. പെരുനാട് വില്ളേജിലെ പ്ളാപ്പള്ളി, നിലക്കല്‍, അട്ടത്തോട്, കൊല്ലമൂഴി, കൊല്ലമുള വില്ളേജിലെ പമ്പാവാലി എന്നീ സ്ഥലങ്ങള്‍ നിലക്കല്‍ റേഞ്ച് ഓഫിസിന്‍െറ പരിധിയിലും, പെരുനാട് വില്ളേജിലെ ചാലക്കയം, പമ്പ, പമ്പാനദി, ത്രിവേണി, കരിമല, ചെറിയാനവട്ടം, വലിയാനവട്ടം, നീലിമല എന്നീ സ്ഥലങ്ങള്‍ പമ്പ റേഞ്ച് ഓഫിസിന്‍െറ പരിധിയിലും പെരുനാട് വില്ളേജിലെ ശബരിപീഠം, മരക്കൂട്ടം, ശബരിമല, കുമ്പളാംതോട്, ഒരക്കുഴി എന്നീ സ്ഥലങ്ങള്‍ ശബരിമല സന്നിധാനം റേഞ്ച് ഓഫിസിന്‍െറ പരിധിയിലുമാണ്. ഇന്നുമുതല്‍ ജനുവരി 21 വരെ ഇവിടങ്ങളില്‍ മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരിപദാര്‍ഥങ്ങളുടെ കടത്ത്, ഉപഭോഗം എന്നിവ സര്‍ക്കാര്‍ നിരോധിച്ചു. അസി. എക്സൈസ് കമീഷണറുടെ നേതൃത്വത്തില്‍ പമ്പയില്‍ എക്സൈസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. ശബരിമല എന്‍ഫോഴ്സ്മെന്‍റ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എക്സൈസ്, ഫോറസ്റ്റ് വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ ഗൂഡ്രിക്കല്‍ വനമേഖലയില്‍ സംയുക്ത റെയ്ഡ് സംഘടിപ്പിച്ചു. ശബരിമല പാതകളില്‍ വാഹനപരിശോധന കര്‍ശനമാക്കി. 24 മണിക്കൂറും വാഹനപരിശോധന നടത്തുന്നതിന് പ്രത്യേക ടീമിനെ നിയോഗിച്ചു. നിലക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പുകയില ഉല്‍പന്നങ്ങള്‍, പാന്‍പരാഗ്, പാന്‍മസാല എന്നിവയുടെ വില്‍പന തടയുന്നതിന് പരിശോധന നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ഇതിനായി ഷാഡോ എക്സൈസ് ടീമിനെ നിയോഗിച്ചു. റാന്നി സര്‍ക്ക്ള്‍ ഓഫിസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്സൈസ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു. പന്തളം, ആറന്മുള എന്നീ സ്ഥലങ്ങളില്‍ എക്സൈസ് പിക്കറ്റ് പോസ്റ്റും ആരംഭിച്ചിട്ടുണ്ട്. മദ്യമയക്കുമരുന്ന് സംബന്ധിച്ച രഹസ്യവിവരങ്ങള്‍ പമ്പ എക്സൈസ് കണ്‍ട്രോള്‍ റൂം -04735 203332, നിലക്കല്‍ എക്സൈസ് റേഞ്ച് ഓഫിസ് -04735 205010, ശബരിമല-04735 202203, പമ്പ-04735 203432, റാന്നി-04735 228560, റാന്നി എക്സൈസ് സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ - 9400069468 എന്നീ നമ്പറുകളില്‍ അറിയിക്കാമെന്ന് ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ പി.കെ. മനോഹരന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.