വെച്ചൂച്ചിറയില്‍ എല്‍.ഡി.എഫ് അധികാരത്തിലേക്ക്

റാന്നി: സ്വതന്ത്രന്‍ താരമായതിനെ തുടര്‍ന്ന് വെച്ചൂച്ചിറ പഞ്ചായത്തില്‍ എല്‍.ഡി.എഫ് അധികാരത്തിലേക്ക്. ചരിത്രത്തിലാദ്യമായാണ് വെച്ചൂച്ചിറയില്‍ ഇടതുമുന്നണി അധികാരത്തില്‍ എത്തുന്നത്. സ്വതന്ത്രന്‍ എല്‍.ഡി.എഫിന് പിന്തുണ നല്‍കുമെന്ന് ധാരണയായിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് രൂപവത്കരിച്ച വര്‍ഷം മുതല്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും അടക്കം യു.ഡി.എഫ് മുന്നണി ഭരിച്ചിട്ടുള്ള പഞ്ചായത്താണ് വെച്ചൂച്ചിറ. ഇത്തവണ യു.ഡി.എഫിന്‍െറ കൈയില്‍നിന്ന് വഴുതിപ്പോവുകയായിരുന്നു. രണ്ടാം വാര്‍ഡില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സതീഷ് പണിക്കരെ തോല്‍പിച്ച യു.ഡി.എഫ് വിമതന്‍ സ്കറിയ തോമസ് ഇടതുമുന്നണിയുമായി ധാരണയിലത്തെിയതിനെ തുടര്‍ന്നാണ് ഇടതുമുന്നണിക്ക് വെച്ചൂച്ചിറയില്‍ ഭരണം ലഭിക്കുമെന്ന കാര്യത്തില്‍ ഉറപ്പുണ്ടായതെന്ന് നേതാക്കള്‍ പറഞ്ഞു. ധാരണപ്രകാരം വൈസ് പ്രസിഡന്‍റ് പദവിയും സ്വതന്ത്രനായ സ്കറിയ തോമസിന് ലഭിക്കും. സ്വതന്ത്രന്‍െറ പിന്തുണക്കായി ചില ശ്രമങ്ങള്‍ യു.ഡി.എഫിന്‍െറ ഭാഗത്തുനിന്ന് ഉണ്ടായെങ്കിലും നിലവിലുണ്ടായിരുന്ന കോണ്‍ഗ്രസിലെ ശക്തനായ നേതാവും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമായിരുന്ന സതീഷ് പണിക്കരെ വീഴ്ത്തിയ സ്വതന്ത്രനെ കൂട്ടുപിടിച്ച് ഭരണം പിടിക്കേണ്ടെന്ന തീരുമാനമാണ് കോണ്‍ഗ്രസിലെ പലരും മുന്നോട്ടുവെച്ചത്. എല്‍.ഡി.എഫില്‍ വൈസ് പ്രസിഡന്‍റ് സ്ഥാനം തീരുമാനമായെങ്കിലും പ്രസിഡന്‍റ് സ്ഥാനത്തില്‍ മുന്നണിയില്‍ തീരുമാനമായില്ല. 14ാം വാര്‍ഡില്‍നിന്ന് വിജയിച്ച സി.പി.എമ്മിലെ രേണുകയുടെ പേരും പറഞ്ഞുകേള്‍ക്കുന്നുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച് തീരുമാനമൊന്നും ആയിട്ടില്ളെന്ന് നേതാക്കള്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.