കോന്നി ചന്തയിലെ ആധുനിക മത്സ്യമാര്‍ക്കറ്റ് നിര്‍മാണം അന്തിമഘട്ടത്തില്‍

കോന്നി: കോന്നി നാരായണപുരം ചന്തയിലെ ആധുനിക മത്സ്യ മാര്‍ക്കറ്റിന്‍െറ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലത്തെി. 2.25 കോടി ചെലവഴിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സഹകരണത്തോടെ ദേശീയ ഫിഷറീസ് ബോര്‍ഡിന്‍െറ അംഗീകാരത്തോടെ സംസ്ഥാന തീരദേശ വികസന കോര്‍പറേഷനാണ് ആധുനിക മത്സ്യമാര്‍ക്കറ്റ് പദ്ധതി നടപ്പാക്കുന്നത്. കോന്നി ഗ്രാമപഞ്ചായത്തിന്‍െറ അധീനതയിലുള്ള നാരായണപുരം ചന്തയുടെ ഒരു ഭാഗമാണ് ആധുനിക മത്സ്യമാര്‍ക്കറ്റിനായി കോന്നി ഗ്രാമപഞ്ചായത്ത് വിട്ടുനല്‍കിയത്. 2013 ഒക്ടോബര്‍ 22ന് മന്ത്രി കെ. ബാബുവാണ് ആധുനിക മത്സ്യമാര്‍ക്കറ്റിന്‍െറ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചെങ്കിലും ഗ്രാമപഞ്ചായത്ത് മുന്‍ ഭരണസമിതി സ്ഥലം കൈമാറുന്നതില്‍ കാലതാമസം വരുത്തിയതോടെ നിര്‍മാണപ്രവര്‍ത്തനം വൈകി. രണ്ടു നിലയിലാണ് ആധുനിക മത്സ്യമാര്‍ക്കറ്റിന്‍െറ കെട്ടിട സമുച്ചയം ഉയരുന്നത്. ഇരുനിലകളുടെയും ഭിത്തികളുടെ തേപ്പുജോലികള്‍ പൂര്‍ത്തീകരിച്ച് ഇപ്പോള്‍ ടൈല്‍സ് പാകുന്ന ജോലികള്‍ അവസാനഘട്ടത്തിലായിരിക്കുകയാണ്. 707.7 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിട സമുച്ചയത്തിലാണ് ആധുനിക മത്സ്യമാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. താഴത്തെ നിലയില്‍ മത്സ്യം മുറിച്ച് വൃത്തിയാക്കി സൂക്ഷിക്കാനും വിപണനം നടത്താനുമുള്ള സ്റ്റാളുകളും ഐസ് യൂനിറ്റും മുകളിലത്തെ നിലയില്‍ ഓഫിസ് മുറി, വിശ്രമമുറി എന്നിവയുമാണ് ക്രമീകരിച്ചിരിക്കുന്നത്. ആധുനിക സംവിധാനത്തില്‍ ഖര-ദ്രാവക രൂപത്തിലുള്ള അവശിഷ്ടങ്ങള്‍ ശേഖരിച്ച് സംസ്കരിക്കുന്നതിനുള്ള ഡ്രെയിനേജ് സംവിധാനവും കോന്നി ആധുനിക മത്സ്യമാര്‍ക്കറ്റില്‍ ക്രമീകരിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.