കയര്‍ ഉല്‍പന്ന നിര്‍മാണ മത്സരത്തില്‍ കരവിരുത് തെളിയിച്ച് കുരുന്നുകള്‍

കോന്നി: പ്രമാടം ഗ്രാമപഞ്ചായത്തും കയര്‍ വികസന വകുപ്പും സംയുക്തമായി പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന കേരള കയര്‍ ഫെയര്‍ വിപണനമേളയില്‍ കുരുന്നുപ്രതിഭകളുടെ കയര്‍ ഉല്‍പന്ന നിര്‍മാണ മത്സരം സംഘടിപ്പിച്ചു. യു.പി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലാണ് മത്സരം സംഘടിപ്പിച്ചത്. വിവിധ വര്‍ണങ്ങളിലുള്ള കയറുകള്‍ കുരുന്നുകളുടെ കൈകളിലൂടെ വിവിധതരത്തിലുള്ള വസ്തുക്കളായി രൂപാന്തരം പ്രാപിച്ചത് കൗതുകം പകര്‍ന്നു. യു.പി വിഭാഗത്തില്‍ എസ്. സച്ചു ഒന്നാം സ്ഥാനവും ഹൈസ്കൂള്‍ വിഭാഗത്തില്‍ അശ്വിന്‍ രാജന്‍ ഒന്നാം സ്ഥാനവും അതുല്‍ കൃഷ്ണന്‍ രണ്ടാംസ്ഥാനവും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ അശ്വിനി രാജന്‍ ഒന്നാം സ്ഥാനവും പി.എസ്. വിഷ്ണു രണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്കുള്ള സമ്മാനം മേളയുടെ സമാപന സമ്മേളനത്തില്‍ വിതരണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.