അധ്യാപിക ശാസിച്ചതിന് വിദ്യാര്‍ഥിനി നദിയില്‍ചാടി ആത്മഹത്യക്ക് ശ്രമിച്ചു

മല്ലപ്പള്ളി: പരീക്ഷക്ക് മാര്‍ക്ക് കുറഞ്ഞതിന് അധ്യാപിക ശാസിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി ആറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. മല്ലപ്പള്ളി ഐ.എച്ച്.ആര്‍.ഡി ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ളസ് വണ്‍ വിദ്യാര്‍ഥിനിയാണ് മല്ലപ്പള്ളി പാലത്തില്‍നിന്ന് മണിമലയാറ്റിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. ബുധനാഴ്ച രാവിലെ 10.30 ഓടെയായിരുന്നു സംഭവം. പാലത്തിലൂടെ ബൈക്കില്‍ സഞ്ചരിച്ച വിദ്യാര്‍ഥികള്‍ സംഭവം കണ്ട് ബഹളം വെച്ചതോടെ സമീപത്തെ ടാക്സി സ്റ്റാന്‍ഡിലെ ഡ്രൈവര്‍ ആറ്റില്‍ ചാടി വിദ്യാര്‍ഥിനിയെ രക്ഷിക്കുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോഴഞ്ചേരി ജില്ലാ ആശുപത്രയിലേക്ക് മാറ്റി. കീഴ്വായ്പ്പൂര് പൊലീസ് മേല്‍ നടപടി സ്വീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.