പന്തളം: പന്തളം തെക്കേക്കരയില്‍ യാത്രാക്ളേശം രൂക്ഷമാകുന്നു. പഞ്ചായത്ത് ആസ്ഥാനം സ്ഥിതി ചെയ്യുന്ന പറപ്പെട്ടിയിലത്തെണമെങ്കില്‍ ടാക്സി വാഹനങ്ങളെ ആശ്രയിക്കുക മാത്രമാണ് മാര്‍ഗം. പഞ്ചായത്തിന്‍െറ വിവിധഭാഗങ്ങളില്‍നിന്ന് ജില്ലാ ആസ്ഥാനമായ പത്തനംതിട്ട, പന്തളം, അടൂര്‍ എന്നിവിടങ്ങളിലേക്ക് എത്തിച്ചേരണമെങ്കില്‍ മൂന്നും നാലും വാഹനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് പൊതുജനം. പഞ്ചായത്തിന്‍െറ തെക്കേ അതിര്‍ത്തിയിലൂടെ എം.സി റോഡും കിഴക്ക് അടൂര്‍-പത്തനംതിട്ട സംസ്ഥാന പാതയും പേരിന് കടന്നു പോകുന്നു. 14 വാര്‍ഡുള്ള പഞ്ചായത്തില്‍ ഒട്ടു മിക്ക വാര്‍ഡുകളില്‍നിന്നും ജനങ്ങള്‍ മൂന്നും നാലും വാഹനങ്ങളെ ആശ്രയിച്ചാണ് പഞ്ചായത്ത് ആസ്ഥാനത്ത് എത്തുന്നത്. അതുതന്നെ ശ്രമകരമായ ജോലിയാണ്. 10 കി.മീ. ചുറ്റളവിലുള്ളവരാണ് ഇത്തരത്തില്‍ മൂന്നും നാലും വാഹനങ്ങളെ ആശ്രയിക്കേണ്ടി വരുന്നത്. ഇടമാലി, പാറക്കര വാര്‍ഡുകളില്‍ കൂടി ബസ് സര്‍വിസുകള്‍ തന്നെയില്ല. സര്‍വിസ് നടത്തുന്ന ബസുകള്‍ രാവിലെയും വൈകുന്നേരവും നിശ്ചിത സമയത്ത് മാത്രമാണുള്ളത്. ഭൂരിഭാഗവും സാധാരണക്കാര്‍ താമസിക്കുന്ന പഞ്ചായത്തില്‍ എത്തിച്ചേരാന്‍ 200 രൂപയോളം ഓട്ടോ കൂലി നല്‍കേണ്ടി വരുന്നു. വൈദ്യുതി ചാര്‍ജും ടെലിഫോണ്‍ ബില്ലും അടക്കാന്‍ പഞ്ചായത്തിലുള്ളവര്‍ പന്തളത്തെയാണ് ആശ്രയിക്കുന്നത്. യാത്രാ സൗകര്യം കുറവായ പഞ്ചായത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് പന്തളത്തത്തെുന്നതും തിരികെ പോകുന്നതും പ്രയാസകരമാണ്. പന്തളം പോളിടെക്നിക്കില്‍ എത്തുന്ന വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും യാത്രാക്ളേശത്താല്‍ ബുദ്ധിമുട്ടനുഭവിക്കുന്നു. പഞ്ചായത്തിലെ ഏകസാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണിത്. ഇവിടത്തെുന്ന കുട്ടികളും രക്ഷാകര്‍ത്താക്കളും ടാക്സികളെ ആശ്രയിക്കുകയാണ് ഏക മാര്‍ഗം. മുമ്പ് പന്തളത്തുനിന്ന് മങ്കുഴിവഴി പത്തനാപുരത്തിനുണ്ടായിരുന്ന കെ.എസ്.ആര്‍.ടി.സി സര്‍വിസ് നിര്‍ത്തിയതും യാത്രക്കാരെ ബാധിച്ചു. നല്ലനിലയില്‍ കലക്ഷനുണ്ടായിരുന്ന ബസ് നിര്‍ത്തിയത് കൊടുമണ്ണില്‍ കൂടി സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകളെ സഹായിക്കാനാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. പഞ്ചായത്തിന്‍െറ ആസ്ഥാനം സ്ഥിതി ചെയ്യുന്ന പറപ്പെട്ടിയില്‍നിന്ന് ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിലത്തൊന്‍ നേരിട്ട് ബസ് സര്‍വിസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്. തൊഴിലുറപ്പ് തൊഴിലാളികള്‍ നിരന്തരം ബന്ധപ്പെടുന്ന പന്തളം ബ്ളോക് ആസ്ഥാനം സ്ഥിതിചെയ്യുന്നത് കുളനടയിലാണ്. ഇവിടെയും എത്തിപ്പെടാന്‍ പന്തളം തെക്കേക്കരക്കാര്‍ക്ക് രണ്ടു ബസിനെ ആശ്രയിക്കണം. ഇവിടേക്കും നേരിട്ട് സര്‍വിസ് ആരംഭിക്കണമെന്ന ആവശ്യവും ഉയരുന്നു. യാത്രാ ക്ളേശം പരിഹരിക്കാന്‍ പന്തളത്തുനിന്നും അടൂരില്‍നിന്നും കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍വിസ് തുടങ്ങണമെന്ന ആവശ്യവും ഉയര്‍ന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.