ജില്ലക്ക് 5188 മെട്രിക് ടണ്‍ ഭക്ഷ്യധാന്യം അനുവദിച്ചു

പത്തനംതിട്ട: ജില്ലയിലെ റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഈ മാസം വിതരണം ചെയ്യുന്നതിന് 5188 മെട്രിക് ടണ്‍ ഭക്ഷ്യധാന്യം അനുവദിച്ചതായി ജില്ലാ സപൈ്ള ഓഫിസര്‍ അറിയിച്ചു. 4334 മെട്രിക് ടണ്‍ അരിയും, 854 മെട്രിക് ടണ്‍ ഗോതമ്പുമാണ് അനുവദിച്ചത്. രണ്ടു രൂപ നിരക്കില്‍ ഭക്ഷ്യധാന്യം ലഭിക്കാന്‍ അര്‍ഹതയുള്ള എ.പി.എല്‍ കാര്‍ഡുടമകള്‍ക്ക് പരമാവധി ഒന്‍പത് കിലോഗ്രാം അരിയും 6.70 രൂപ നിരക്കില്‍ രണ്ടു കിലോ ഗോതമ്പും, രണ്ടു രൂപ പദ്ധതിയില്‍ ഉള്‍പ്പെടാത്ത എ.പി.എല്‍ കാര്‍ഡുടമകള്‍ക്ക് 8.90 രൂപ നിരക്കില്‍ ഒന്‍പത് കിലോഗ്രാം അരിയും 6.70 രൂപ നിരക്കില്‍ രണ്ടു കിലോഗ്രാം ഗോതമ്പും ലഭിക്കും. ബി.പി.എല്‍ കാര്‍ഡുടമകള്‍ക്ക് ഒരു രൂപ നിരക്കില്‍ കാര്‍ഡൊന്നിന് 25 കിലോഗ്രാം അരിയും രണ്ടു രൂപ നിരക്കില്‍ ഏഴു കിലോഗ്രാം ഗോതമ്പും, എ.എ.വൈ കാര്‍ഡുടമകള്‍ക്ക് ഒരു രൂപ നിരക്കില്‍ കാര്‍ഡൊന്നിന് 35 കിലോഗ്രാം അരിയും ലഭിക്കും. അന്നപൂര്‍ണ കാര്‍ഡുടമകള്‍ക്ക് 10 കിലോഗ്രാം അരി സൗജന്യമായി ലഭിക്കും. എ.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കിലോഗ്രാമിന് 15 രൂപ നിരക്കില്‍ രണ്ടു കിലോഗ്രാം ആട്ട ലഭിക്കും. എല്ലാ ബി.പി.എല്‍, എ.എ.വൈ കാര്‍ഡുടമകള്‍ക്കും അംഗം ഒന്നിന് 400 ഗ്രാം എന്ന തോതില്‍ കിലോഗ്രാമിന് 13.50 രൂപ നിരക്കില്‍ പഞ്ചസാര ലഭിക്കും. കൂടാതെ ക്രിസ്മസ് പ്രമാണിച്ച് എല്ലാ ബി.പി.എല്‍-എ.എ.വൈ കാര്‍ഡുടമകള്‍ക്കും ഓരോ കിലോ പഞ്ചസാര മേല്‍ നിരക്കില്‍ അധികമായി ലഭിക്കും. വൈദ്യൂതീകരിച്ച വീടുള്ളവര്‍ക്ക് കാര്‍ഡൊന്നിന് അര ലിറ്ററും, വൈദ്യുതീകരിക്കാത്തതിന് നാലു ലിറ്ററും മണ്ണെണ്ണ ലിറ്ററിന് 17 രൂപ നിരക്കില്‍ ലഭിക്കും. പരാതികള്‍ 1800-425-1550 ടോള്‍ ഫ്രീ നമ്പറിലോ, ജില്ലാ സപൈ്ള ഓഫിസിലെ 04682222612 എന്ന നമ്പരിലോ താലൂക്ക് സപൈ്ള ഓഫിസുകളിലെ താഴെപറയുന്ന നമ്പറുകളിലോ അറിയിക്കാം. കോഴഞ്ചേരി 04682222212, അടൂര്‍ -04734224856, തിരുവല്ല-04692701327, മല്ലപ്പള്ളി-04692382374, റാന്നി-04735227504.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.