സമുദായ നേതാക്കള്‍ ചരിത്രം ഒന്നുകൂടി പഠിക്കണം –പന്ന്യന്‍ രവീന്ദ്രന്‍

പത്തനംതിട്ട: കേരളത്തിലെ ചില സമുദായ നേതാക്കള്‍ ചരിത്രം ഒന്നുകൂടി പഠിക്കണമെന്ന് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. സി.പി.ഐ 90ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പിക്ക് അടിയറവെക്കാന്‍ ശ്രമിക്കുന്ന എസ്.എന്‍.ഡി.പിയിലെയും കെ.പി.എം.എസിലെയും നേതാക്കള്‍ക്ക് പിന്നാലെ ഈ സമുദായത്തിലെ സാധാരണക്കാര്‍ പോകില്ല. കെ.പി.എം.എസ് നേതാവ് ടി.വി. ബാബു അയ്യങ്കാളിയുടെ പിന്മുറക്കാരെ ബി.ജെ.പിക്ക് അടിയറവെക്കാനാണ് ശ്രമിക്കുന്നത്. പാവപ്പെട്ട പട്ടികജാതിക്കാര്‍ക്കുവേണ്ടി കേരളത്തില്‍ ഉജ്ജ്വല പോരാട്ടം നടത്തിയത് അയ്യങ്കാളിയായിരുന്നു. ചരിത്രം മറന്ന് ഈ സമുദായ നേതാക്കന്മാര്‍ ബി.ജെ.പിക്ക് പിന്നാലെ പോകുകയാണ്. സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍ അധ്യക്ഷതവഹിച്ചു. ആദ്യകാല നേതാക്കളെ ചടങ്ങില്‍ സംസ്ഥാന എക്സി. അംഗം കെ.ആര്‍. ചന്ദ്രമോഹന്‍ ആദരിച്ചു. സംസ്ഥാന എക്സി. അംഗം പി. പ്രസാദ്, കണ്‍ട്രോള്‍ കമീഷന്‍ അംഗം മുണ്ടപ്പള്ളി തോമസ്, ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ, എം.വി. വിദ്യാധരന്‍, ജില്ലാ അസി. സെക്രട്ടറി മനോജ് ചരളേല്‍, ജനറല്‍ കണ്‍വീനര്‍ ചെങ്ങറ സുരേന്ദ്രന്‍, മണ്ഡലം സെക്രട്ടറി മാത്യു തോമസ്, ബെന്‍സി തോമസ്, അബ്ദുല്‍ ഷുക്കൂര്‍, ബി. ഹരിദാസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.