പത്തനംതിട്ട: പള്ളികളുടെയും ക്ളബുകളുടെയും നേതൃത്വത്തില്‍ ക്രിസ്മസിനെ വരവേറ്റ് നാടെങ്ങും ആഘോഷപരിപാടികള്‍. ക്രിസ്മസ് ദൂതുമായി കരോള്‍ സംഘങ്ങള്‍ ഭവനസന്ദര്‍ശനം തുടങ്ങി. പുല്‍ക്കൂടും ക്രിസ്മസ് ട്രീയും നക്ഷത്രവിളക്കുകളും ആഘോഷങ്ങള്‍ക്ക് പൊലിമയും പകരുന്നു. ഓമല്ലൂരില്‍ 25ന് നടക്കുന്ന 85ാമത് സംയുക്ത ക്രിസ്മസ് ആഘോഷത്തിന് തുടക്കം കുറിച്ച് കൊടിമരം സ്ഥാപിച്ചു. സമിതി പ്രസിഡന്‍റ് ഫാ.കെ.വി. പോള്‍ കൊടിമരത്തില്‍ പതാക ഉയര്‍ത്തി. ഫാ.ഇ.കെ. കുര്യാക്കോസ് നക്ഷത്രവിളക്ക് തെളിച്ചു. ഫാ.ഇ.കെ. മാത്യൂസ് ഇലവിനാമണ്ണില്‍ കോര്‍ എപ്പിസ്കോപ്പ, ഫാ. തോമസ് കെ. ചാക്കോ, ഫാ. സാം ജി. വര്‍ഗീസ്, രാജു ടി. ദാനിയേല്‍ കൊച്ചാറാട്ട്, രാജന്‍ ജോര്‍ജ്, റെജി ജോര്‍ജ്, രവി പി. കോശി, ചെറിയാന്‍ വര്‍ഗീസ്, സി.ഡി. മാത്യു, കെ.എം. സാമുവേല്‍ എന്നിവര്‍ സംസാരിച്ചു. കൈപ്പട്ടൂര്‍ സെന്‍റ് ഇഗ്നേഷ്യസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ക്രിസ്മസ് ആഘോഷങ്ങളോടനുബന്ധിച്ച് 23ന് വൈകുന്നേരം 6.30ന് റാലി. തുടര്‍ന്ന് ക്രിസ്മസ് കരോള്‍ സര്‍വിസും നടക്കും. റാന്നി: വെച്ചൂച്ചിറയിലെ ഏഴു ശൈ്ളഹികസഭകളുടെ എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷവും സമ്മേളനവും 26ന് എ.ടി.എം ഓഡിറ്റോറിയത്തില്‍ നടക്കും. വൈകുന്നേരം ആറിന് കൂടുന്ന സമ്മേളനത്തില്‍ എക്യുമെനിക്കല്‍ മൂവ്മെന്‍റ് പ്രസിഡന്‍റ് ഫാ. തോമസ് പാലക്കല്‍ അധ്യക്ഷത വഹിക്കും. ദാനിയേല്‍ വര്‍ഗീസ് ക്രിസ്മസ് സന്ദേശം നല്‍കും. ഫാ. ഗീവര്‍ഗീസ് പണിക്കശേരില്‍, സജു ജോണ്‍, ഫാ. തോമസ് ആലുങ്കല്‍ തുടങ്ങിയവര്‍ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.