മാലിന്യമുക്ത ശബരിമലക്കായി കുടുംബശ്രീയുടെ തുണിസഞ്ചി

പന്തളം: ശബരിമലയെ പ്ളാസ്റ്റിക് മാലിന്യമുക്തമാക്കാന്‍ കുടുംബശ്രീ തയാറാക്കുന്ന തുണി സഞ്ചികളുടെ നിര്‍മാണം പുരോഗമിക്കുന്നു. പന്തളം മുളമ്പുഴയിലുള്ള നേച്ചര്‍ ബാഗ്സ് ആന്‍ഡ് ഫയല്‍സാണ് കലക്ടറുടെ നിര്‍ദേശപ്രകാരം തുണിസഞ്ചികള്‍ തയാറാക്കുന്നത്. അയ്യപ്പന്‍െറ ചിത്രവും മിഷന്‍ഗ്രീന്‍ ശബരിമലയെന്ന് അച്ചടിച്ചതുമായ മനോഹരമായ സഞ്ചിയാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ തയാറാക്കി വില്‍പനക്ക് നല്‍കുന്നത്. ഒരു ദിവസം 2000 ബാഗാണ് കലക്ടറേറ്റിലേക്ക് നല്‍കേണ്ടത്. കുടുംബശ്രീ അംഗങ്ങള്‍ യൂനിറ്റിലും വീടുകളിലും ഇരുന്ന് തയ്ച്ചാണ് ഇവ നല്‍കുന്നത്. അഞ്ചുപേരുമായാണ് യൂനിറ്റിന്‍െറ തുടക്കം. ഇപ്പോള്‍ 10 പേരാണുള്ളത്. കൂടാതെ അമ്പതിലധികം സ്ത്രീകള്‍ വീട്ടിലിരുന്ന് യൂനിറ്റിനുവേണ്ടി സഞ്ചി തയാറാക്കുന്നു. തമിഴ്നാട്ടില്‍ നിന്നുമാണ് സഞ്ചിക്കാവശ്യമായ തുണി എത്തിക്കുന്നത്. തുണിയിലെ അച്ചടിയും ഇവിടത്തെന്നെ നടത്തും. പ്ളാസ്റ്റിക് സഞ്ചിയുമായി വരുന്ന അയ്യപ്പന്മാരില്‍നിന്ന് ഇത് വാങ്ങി പകരം സൗജന്യമായി തുണിസഞ്ചി നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ശബരിമലയിലെ ഗ്രീന്‍ഗാര്‍ഡിനുള്ള തൊപ്പിയും ടീ ഷര്‍ട്ടും നല്‍കുന്നതും ഈ യൂനിറ്റാണ്. ഇവക്കൊപ്പം പേപ്പര്‍ ബാഗ്, ഫയല്‍, ലേഡീസ് ബാഗ്, പേഴ്സ്, തൊപ്പി, ബിഗ് ഷോപ്പര്‍ തുടങ്ങിയവ വിവിധ സംഘടനകള്‍ക്കും സ്കൂളുകള്‍ക്കും വേണ്ടി തയാറാക്കി നല്‍കുന്നു. വലിയ വരുമാനമില്ളെങ്കിലും ഒരു കൂട്ടായ്മയുടെ പ്രതീകമായി നടത്തിക്കൊണ്ടുപോകാന്‍ കഴിയുന്നുണ്ടെന്നും നല്ല തയ്യല്‍ യൂനിറ്റിനെക്കുറിച്ച് ആലോചനയുണ്ടെന്നും യൂനിറ്റ് പ്രസിഡന്‍റ് ജയലക്ഷ്മി, സെക്രട്ടറി സുജാകുമാരി എന്നിവര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.