ഫെയറിന്‍െറ നേട്ടം തൊഴിലാളികള്‍ക്ക് –മന്ത്രി അടൂര്‍ പ്രകാശ്

പത്തനംതിട്ട: കേരള കയര്‍ വികസന വകുപ്പ് നടത്തുന്ന കേരള കയര്‍ ഫെയറിന്‍െറ നേട്ടം തൊഴിലാളികള്‍ക്കാണെന്ന് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. മേള സംഘടിപ്പിക്കുന്ന പഞ്ചായത്തിനും ലാഭവിഹിതം നല്‍കും. തൊഴിലാളികള്‍ ഉണ്ടാക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ ജില്ലകളില്‍ വിപണി ഉണ്ടാക്കുകയാണ് ലക്ഷ്യം. പ്രമാടത്ത് വ്യാഴാഴ്ച മുതല്‍ ജനുവരി മൂന്നുവരെ നടക്കുന്ന കയര്‍ ഫെയറിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 24ന് മന്ത്രി അടൂര്‍ പ്രകാശിന്‍െറ അധ്യക്ഷതയില്‍ ചലച്ചിത്രതാരം മധു ഫെയര്‍ ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് സംഗീതരാവ്. 25ന് രാത്രി 7.30ന് സാന്താക്ളോസ് രാവ്. എട്ടിന് കൊച്ചിന്‍ഗിന്നസിന്‍െറ കെ.എസ്. പ്രസാദ് അവതരിപ്പിക്കുന്ന ഡാന്‍സ് ഫെസ്റ്റ്. പിന്നണിഗായിക രശ്മി സതീഷ് മുഖ്യഅതിഥിയാകും. 26ന് രാവിലെ 10ന് ഡാന്‍സ് ഫെസ്റ്റ്. സീരിയല്‍താരം ഗായത്രി അരുണ്‍ ഉദ്ഘാടനം ചെയ്യും. വനിതാ കമീഷന്‍ അംഗം ഡോ. ജെ. പ്രമീളാദേവി മുഖ്യപ്രഭാഷണം നടത്തും. രാത്രി 7.30ന് റിമി ടോമി ഗാനമേള നടത്തും. 27ന് കായികസംഗമം അഞ്ചുബോബി ജോര്‍ജ് ഉദ്ഘാടനം ചെയ്യും. 7.30ന് നരിയാപുരം വേണുഗോപാലിന്‍െറ കോമഡി ഷോ. 28ന് മുതിര്‍ന്ന പൗരന്മാരുടെ സമ്മേളനം ക്യാപ്റ്റന്‍ രാജു ഉദ്ഘാടനം ചെയ്യും. ഏഴിന് കലാസന്ധ്യ മന്ത്രി കെ.പി. മോഹനന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഗാനസന്ധ്യ. 9.30ന് സി.ജെ. കുട്ടപ്പന്‍െറ നാടന്‍പാട്ട്. 29ന് കാര്‍ഷിക സെമിനാര്‍. രാത്രി 7.30ന് ജിനോ കെ. ജോസിന്‍െറ ഡ്രംസ് ഷോ.30ന് കയര്‍ ഉല്‍പന്ന നിര്‍മാണ മത്സരം. രാത്രി ടിനി ടോം, ഗിന്നസ് പക്രു അവതരിപ്പിക്കുന്ന കോമഡി ഷോ. 31ന് ആരോഗ്യ സെമിനാര്‍. ആര്‍.സി.സി അസോസിയേറ്റ് പ്രഫസര്‍ ഡോ. ജയകൃഷ്ണന്‍ ക്ളാസെടുക്കും. രണ്ടിന് ചിത്രരചന മത്സരം. കാര്‍ട്ടൂണിസ്റ്റ് ഷാജി മാത്യു, കവി ഗിരീഷ് പുലിയൂര്‍ എന്നിവര്‍ പങ്കെടുക്കും. ഏഴിന് കലാസന്ധ്യ മന്ത്രി മഞ്ഞിളാംകുഴി അലി ഉദ്ഘാടനം ചെയ്യും. 7.30ന് മ്യൂസിക്കല്‍ കോമഡി ഷോ. ജനുവരി ഒന്നിന് മാധ്യമ സെമിനാര്‍ സംവിധായകന്‍ ബ്ളെസി ഉദ്ഘാടനം ചെയ്യും. ഏഴിന് കലാസന്ധ്യ ശ്രീനിവാസന്‍ മുഖ്യഅതിഥിയാകും. രണ്ടിന് വിദ്യാര്‍ഥി സംഗമം ജയരാജ് വാര്യര്‍ ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് മാന്ത്രിക സംഗമം ഗോപിനാഥ് മുതുകാട് പങ്കെടുക്കും. മൂന്നിന് സമാപന സമ്മേളനം രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.ജെ. ജോസഫ് പങ്കെടുക്കും. രാത്രി 7.30ന് സ്റ്റീഫന്‍ ദേവസിയുടെ സംഗീത വിസ്മയം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.