പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച രണ്ട് ഓട്ടോകളും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു; ഒരാളുടെ നില ഗുരുതരം. തിങ്കളാഴ്ച ഉച്ചക്ക് 1.30 നായിരുന്നു സംഭവം. പത്തനംതിട്ടയില്‍നിന്ന് പോവുകയായിരുന്ന ടിപ്പറും കൈപ്പട്ടൂര്‍ ഭാഗത്തുനിന്ന് വന്ന തീര്‍ഥാടകര്‍ സഞ്ചരിച്ച ഓട്ടോയും ഉഴുവത്ത് ക്ഷേത്രത്തിനു സമീപമുള്ള ചെറിയവളവില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മലക്കംമറിഞ്ഞ്് ഓട്ടോ തൊട്ടുപിന്നില്‍ വന്ന മറ്റൊരു ഓട്ടോയിലേക്ക് മറിയുകയായിരുന്നു. ടിപ്പറും റോഡിലേക്ക് മറിഞ്ഞു. രണ്ട് ഓട്ടോകളിലും സഞ്ചരിച്ചിരുന്നത് ദര്‍ശനത്തിനായി പോയ തീര്‍ഥാടകരാണ്. അപകടത്തില്‍പ്പെട്ടവരെ ഓമല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലത്തെിച്ചു. തിരുവനന്തപുരം ജില്ലയിലെ നരുവാമൂട് വലിയറത്തറ നെട്ടകാലാവിളയില്‍ സന്തോഷ്്(35), മകള്‍ ദേവിക(എട്ട്), സഹോദരന്‍ സതീഷ്(33), അയല്‍വാസിയും ട്യൂട്ടോറിയല്‍ കോളജ് അധ്യാപകനുമായ പ്രേമചന്ദ്രന്‍(55), രാഹുല്‍ (23) എന്നിവര്‍ സഞ്ചരിച്ച കെ.എല്‍. 20 ജെ 68 നമ്പര്‍ ഓട്ടോയും തിരുനെല്‍വേലി, മധുര, രാധാപുരം സ്വദേശികളായ സുധീഷ്(45), പ്രേമചന്ദ്രന്‍, രാമചന്ദ്രന്‍(27), രഞ്ജിത്ത്, അരവിന്ദ്, രജിത് എന്നിവര്‍ സഞ്ചരിച്ച ഓട്ടോയുമാണ് അപകടത്തില്‍പ്പെട്ടത്. ടിപ്പര്‍ ഡ്രൈവര്‍ കൊല്ലകടവ് ശ്രീനിലയത്തില്‍ വാസുക്കുട്ടിയും (53) ചികിത്സയിലാണ്. വിദഗ്ധ ചികിത്സക്കായി സുധീഷ്, പ്രേമചന്ദ്രന്‍, രാമചന്ദ്രന്‍, രഞ്ജിത്ത്, അരവിന്ദ്, രജിത് എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇതില്‍ പ്രേമചന്ദ്രന്‍െറ നില ഗുരുതരമാണ്. വെട്ടിപ്രത്തുള്ള എംസാന്‍റ് ഡമ്പിങ് യാര്‍ഡില്‍നിന്ന് ലോഡുമായി വരുന്ന വഴിയാണ് ടിപ്പര്‍ അപകടത്തില്‍പ്പെട്ടത്. എന്തു സംഭവിച്ചതാണെന്ന് അറിയില്ളെന്നും ആശുപത്രിയിലത്തെിയ ശേഷമാണ് രണ്ട് ഓട്ടോകള്‍ അപകടത്തില്‍പ്പെട്ട വിവരം അറിയുന്നതെന്നും ടിപ്പര്‍ ഡ്രൈവര്‍ വാസുക്കുട്ടി പറഞ്ഞു. സംഭവം അറിഞ്ഞ് മന്ത്രി അടൂര്‍ പ്രകാശും പ്രമാടം പഞ്ചായത്ത് പ്രസിഡന്‍റ് റോബിന്‍ പീറ്ററും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലത്തെി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അപകടത്തെ തുടര്‍ന്ന് പത്തനംതിട്ട- കൈപ്പട്ടൂര്‍ റോഡില്‍ ഏറെനേരം ഗതാഗത തടസ്സമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.