പ്ളാസ്റ്റിക് രഹിത-മാലിന്യരഹിത പഞ്ചായത്ത് രൂപപ്പെടുത്തണം

റാന്നി: താലൂക്ക് ആശുപത്രിയില്‍നിന്ന് പുറത്തേക്ക് വമിക്കുന്ന മനുഷ്യ മാലിന്യം ഉള്‍പ്പെടെയുള്ളവ സ്വീവേജ് പ്ളാന്‍റ് നിര്‍മിച്ച് സംസ്കരിക്കാന്‍ നടപടി ചെയ്യണം. ബസ്സ്റ്റാന്‍ഡ് നവീകരിച്ച് റാന്നിയില്‍ എത്തുന്നതും റാന്നിയില്‍ കൂടി കടന്നുപോകുന്നതുമായ എല്ലാ സര്‍വിസ് ബസുകളും റാന്നി പെരുമ്പുഴ സ്റ്റാന്‍ഡില്‍ എത്താന്‍ വേണ്ട നിയമവഴികള്‍ സ്വീകരിക്കണം. ബസിന്‍െറ സമയ വിവര പട്ടിക പ്രദര്‍ശിപ്പിക്കണം. പെരുമ്പുഴ കടവിനെയും ഉപാസന കടവിനെയും ബന്ധിപ്പിച്ച് സ്ഥിരം നടപ്പാലം നിര്‍മിക്കണം. മുണ്ടപ്പുഴ-പാണ്ടിപ്പുറത്തൂക്കകടവിനെയും ഐത്തലപ്പള്ളി കടവിനെയും ബന്ധിപ്പിച്ച് ക്രോസ്വേ നിര്‍മിക്കണം, പെരുമ്പുഴ സ്റ്റാന്‍ഡില്‍നിന്ന് മുണ്ടപ്പുഴ പാറാനില്‍പടി വഴി കുത്തുകല്ലുംപടിക്ക് കൂടി ബസ്സര്‍വിസ് ആരംഭിക്കണം, എല്ലാ വാര്‍ഡുകളിലും സ്വന്തമായി സ്ഥലം വാങ്ങി അങ്കണവാടികള്‍ക്ക് കെട്ടിടം നിര്‍മിക്കണം, പ്രതാപം നഷ്ടപ്പെട്ടതും പ്രവര്‍ത്തനരഹിതവുമായ രാമപുരം മാര്‍ക്കറ്റ് പുനരുജ്ജീവിപ്പിക്കണം, ബസ്സ്റ്റാന്‍ഡിനുള്ളിലെ ശൗചാലയം തുറന്ന് പ്രവര്‍ത്തിപ്പിക്കണം, പൊലീസ് എയ്ഡ്പോസ്റ്റ് സ്റ്റാന്‍ഡിനുള്ളില്‍ പ്രവര്‍ത്തിപ്പിക്കണം, എല്ലാ വാര്‍ഡുകളിലെയും തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കണം, വാട്ടര്‍ അതോറിറ്റിവക പഴകിയതും പൊട്ടി ഒലിക്കുന്നതുമായ പൈപ്പുകള്‍ മാറ്റി സ്ഥാപിച്ച് ജലവിതരണം കാര്യക്ഷമമാക്കണം, പണി പൂര്‍ത്തീകരിച്ച മിനിസിവില്‍ സ്റ്റേഷനിലേക്ക് എല്ലാ സര്‍ക്കാര്‍ ഓഫിസുകളും മാറ്റി സ്ഥാപിക്കണം, കളിക്കളവും സ്റ്റേഡിയവും നിര്‍മിച്ച കലാ-കായിക രംഗങ്ങളില്‍ മികവുള്ളവര്‍ക്ക് അവസരമൊരുക്കണം, വൃദ്ധജനങ്ങള്‍ക്ക് വിശ്രമിക്കാനും ഉല്ലാസിക്കാനും എല്ലാ വാര്‍ഡുകളിലും വൃദ്ധ സദനങ്ങള്‍ നിര്‍മിക്കണം, എല്ലാ വാര്‍ഡിലും ലൈബ്രററികള്‍ തുടങ്ങണം, ഗ്രാമസഭകള്‍ കൃത്യമായി ചേരാന്‍ നിര്‍ദേശങ്ങള്‍ നല്‍കണം. ഗ്രാമങ്ങളില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പൊതുനീതിയിലേക്ക് തള്ളിവിടാതെ പഞ്ചായത്തുതല പ്രശ്നപരിഹാരം ഉണ്ടാകാന്‍ പറ്റിയ ഒരു കമ്മിറ്റിയുടെ പാനല്‍ രൂപവത്കരിക്കണം, പ്ളാസ്റ്റിക്കുരഹിത- മാലിന്യരഹിത- സംഘര്‍ഷരഹിത പഞ്ചായത്തായി രൂപപ്പെടുത്തണം. ഖാദി ഗ്രാമ വികസന ബോര്‍ഡ്, കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍ മറ്റിതര സന്നദ്ധ സംഘടനകള്‍ എന്നിവകളുടെ ഫണ്ടും സഹകരണവും ഉള്‍പ്പെടുത്തി പഞ്ചായത്തിന്‍െറ തനതായ ഫണ്ടും ഉള്‍പ്പെടെ തുക കണ്ടത്തെി തൊഴില്‍രഹിതരായ യുവതീയുവാക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ സഹായിക്കണം, എല്ലാ വാര്‍ഡിലും തൊഴില്‍ നൈപുണ്യ പദ്ധതികള്‍ ആരംഭിക്കണം. പാലിയേറ്റിവ് കെയര്‍ പദ്ധതി വിപുലീകരിച്ച് ആഴ്ചയില്‍ ഒരു ദിവസം വീതം എല്ലാ വീടുകളിലും സന്ദര്‍ശനം നടത്താന്‍ തീരുമാനമെടുക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.