പത്തനംതിട്ട: പരാതി അന്വേഷിക്കാനത്തെിയ പൊലീസുകാരെ മര്‍ദിക്കാന്‍ ശ്രമിച്ചതിന് നാല് ഓട്ടോ ഡ്രൈവര്‍മാര്‍ അറസ്റ്റില്‍. മേലേവെട്ടിപ്പുറം ലക്ഷംവീടു കോളനിയില്‍ ഫൈസല്‍(25), ആനപ്പാറ ചുട്ടിപ്പാറ വടക്കേച്ചരുവില്‍ സഞ്ജു സുരേന്ദ്രന്‍(26), തൈക്കാവ് അനീഷാ മന്‍സിലില്‍ എസ്. ജീഷ് (30), മയിലാടുംപാറ വെള്ളപ്ളാക്കല്‍ ലാലു ഏലിയാസ് റോയ് (32) എന്നിവരെയാണ് പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ബസ്സ്റ്റാന്‍ഡ് പടിക്കല്‍ തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെ ആയിരുന്നു സംഭവം. സ്റ്റാന്‍ഡിലെ വ്യാപാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ ഓട്ടോ പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ച പരാതിയെപ്പറ്റി അന്വേഷിക്കാനത്തെിയ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ അയ്യപ്പദാസിനെയാണ് നാല്‍വര്‍ സംഘം മര്‍ദിക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി ടി. നാരായണന് വ്യാപാരികള്‍ സമര്‍പ്പിച്ച പരാതിയെപ്പറ്റി അന്വേഷിക്കാന്‍ എത്തിയതായിരുന്നു അയ്യപ്പദാസ്. ഇദ്ദേഹത്തെ ഡ്രൈവര്‍ സംഘം തടയുന്നതുകണ്ട് ഇടപെട്ട സ്പെഷല്‍ പൊലീസ് ഓഫിസര്‍ മുഹമ്മദ് ഷൈനുവിനെയും ഇവര്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഇതേതുടര്‍ന്ന് കൂടുതല്‍ പൊലീസ് സ്ഥലത്തത്തെി നാല് ഓട്ടോ ഡ്രൈവര്‍മാരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഒൗദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് ഇവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.