പത്തനംതിട്ട: മാസ്റ്റര്‍ പ്ളാന്‍ ഉള്‍പ്പെടെ 2010 മുതലുള്ള സുപ്രധാന ഫയലുകള്‍ നഗരസഭയില്‍നിന്ന് കാണാതായത് സംബന്ധിച്ച വിവാദം സ്ഥലം മാറ്റം ലഭിച്ച സെക്രട്ടറിയെ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ കൗണ്‍സിലര്‍മാര്‍ തടഞ്ഞുവെക്കുന്നതില്‍ കലാശിച്ചു. തിങ്കളാഴ്ച വൈകുന്നേരം മൂന്നോടെ നഗരസഭയില്‍നിന്ന് വിടുതല്‍ വാങ്ങാനും ജീവനക്കാരുടെ യാത്രയയപ്പിനുമത്തെിയ നഗരസഭാ സെക്രട്ടറി ആര്‍.എസ്. അനുവിനെയാണ് വൈസ് ചെയര്‍മാന്‍െറ നേതൃത്വത്തില്‍ ഭരണ, പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തടഞ്ഞുവെച്ചത്. ഓഫിസിന് പുറത്തേക്കു പോകാനൊരുങ്ങിയ സെക്രട്ടറിയോട് കൗണ്‍സിലര്‍മാര്‍ മാസ്റ്റര്‍ പ്ളാനിന്‍െറ ഫയലുകള്‍ ചോദിച്ചു. ഫയലുകള്‍ സൂക്ഷിക്കുന്നത് താനല്ളെന്നും ബന്ധപ്പെട്ട ജീവനക്കാരോട് ചോദിക്കണമെന്നും കയര്‍ത്തു പറഞ്ഞുപോകാനെഴുന്നേറ്റ സെക്രട്ടറിയെ പുറത്തേക്കുള്ള വാതിലടച്ച് കൗണ്‍സിലര്‍മാര്‍ തടയുകയായിരുന്നു. കസേരയിലിരുന്ന് ഫോണ്‍ ചെയ്യാനുള്ള ശ്രമവും കൗണ്‍സിലര്‍മാര്‍ വിലക്കി. മേശപ്പുറത്തിരുന്ന ഡയറികളും മറ്റും ഉപരോധക്കാര്‍ വലിച്ചെറിഞ്ഞു. മാസ്റ്റര്‍ പ്ളാന്‍ ഫയലുകള്‍ ഹൈകോടതിയില്‍ കേസ് നടത്താന്‍ കൊടുത്തിരിക്കുകയാണെന്ന് സെക്രട്ടറി പറഞ്ഞു. എങ്കില്‍ അതിന്‍െറ രസീത് കാണിക്കണമെന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. രസീത് തന്‍െറ കൈവശമില്ളെന്ന് സെക്രട്ടറി പറഞ്ഞതോടെയാണ് ഉപരോധത്തിലേക്ക് നീങ്ങിയത്. അഞ്ചോടെ, മാസ്റ്റര്‍ പ്ളാന്‍ ഫയലുകള്‍ ഹൈകോടതിയില്‍ കേസ് നടത്താന്‍ കൊടുത്തിരിക്കുന്നുവെന്ന് സെക്രട്ടറി എഴുതിക്കൊടുത്തതോടെ ഉപരോധം അവസാനിപ്പിച്ചു. വൈസ് ചെയര്‍മാന്‍ പി.കെ. ജേക്കബ്, അഡ്വ. റോഷന്‍ നായര്‍, സജി കെ. സൈമണ്‍, സിന്ധു അനില്‍, റോസ്ലിന്‍ സന്തോഷ്, എ. സഗീര്‍, പി.കെ. അനീഷ്, വി. മുരളീധരന്‍, വി.എ. ഷാജഹാന്‍, വി.ആര്‍. ജോണ്‍സണ്‍, ആര്‍. ഹരീഷ് എന്നിവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി. ഉപരോധത്തിനുശേഷം വൈകുന്നേരം അഞ്ചിന് ജീവനക്കാരുടെ വകയായി സെക്രട്ടറി ആര്‍.എസ്. അനുവിന് യാത്രയയപ്പും നല്‍കി. യാത്രയയപ്പ് സമയം പുറത്ത് ചിലര്‍ ചേര്‍ന്ന് പടക്കം പൊട്ടിച്ചതും കൗതുകമായി. നേരത്തേ മുതല്‍ സെക്രട്ടറിയോട് എതിര്‍പ്പുണ്ടായിരുന്നവരാണ് ഇതിന് പിന്നിലെന്ന് പറയുന്നു. സെക്രട്ടറിയുടെ നടപടികളോട് ചിലര്‍ക്ക് വിയോജിപ്പുണ്ടായിരുന്നു. ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ളവര്‍ക്ക് സെക്രട്ടറിയോട് വിയോജിപ്പുണ്ടായിരുന്നു. സെക്രട്ടറി ഏകാധിപത്യ രീതിയില്‍ പെരുമാറുന്നതായും കൗണ്‍സിലര്‍മാരോട് ധിക്കാരമായി പെരുമാറുന്നതായുള്ള പരാതികളും ഉണ്ടായിരുന്നു. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ കൗണ്‍സില്‍ അംഗങ്ങള്‍ക്കും അവരവരുടെ വാര്‍ഡുകളില്‍ വികസനം എത്തിക്കാനായി കഴിയുംവിധം പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് സെക്രട്ടറി ആര്‍.എസ്. അനു സമരക്കാരെ ഓര്‍മിപ്പിച്ചു. തനിക്ക് യാത്രയയപ്പ് വേണ്ടെന്നും താന്‍ ഇത് പ്രതീക്ഷിക്കുന്നില്ളെന്നും ഉപരോധക്കാരോട് പറഞ്ഞു. ഒരു പക്ഷേ, ചെണ്ടയും പടക്കവുമൊക്കെ നിങ്ങള്‍ കരുതിയേക്കാമെന്നും അവര്‍ പറയുന്നുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.