ശബരിമല: സന്നിധാനത്ത് എട്ടു വര്‍ഷമായി അന്നദാനം നടത്തിവരുന്ന അയ്യപ്പ സേവാസമാജത്തിന്‍െറ കെട്ടിടം പൊളിച്ചുമാറ്റാന്‍ കെ.എസ്.ഇ.ബി നീക്കം. മാളികപ്പുറത്തിന് സമീപമാണ് സമാജത്തിന്‍െറ അന്നദാന മന്ദിരം. കെട്ടിടത്തിന് സമീപത്തുള്ള ട്രാന്‍സ്ഫോര്‍മറിനും വൈദ്യുതി ലൈനുകളില്‍നിന്നും നിയമാനുസരണമുള്ള അകലം ഇല്ളെന്നതാണ് കാരണമായി പറയുന്നത്. അതിനാല്‍ അന്നദാന മന്ദിരം പൊളിച്ചു നീക്കണമെന്നാണ് കെ.എസ്.ഇ.ബി ശബരിമല അസി. എന്‍ജിനീയര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ സമാജത്തിന് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ദേവസ്വം ബോര്‍ഡിന് അപേക്ഷ നല്‍കിയെങ്കിലും തുടര്‍നടപടികള്‍ സ്വീകരിച്ചില്ല. തീര്‍ഥാടനം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോള്‍ ഇതുവരെയില്ലാത്ത സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും അയ്യപ്പ സേവാസമാജം ഭാരവാഹികള്‍ പറഞ്ഞു. നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് സമാജം അന്നദാന മന്ദിരത്തിന് സമീപം പ്രവൃത്തിക്കാതെ കിടക്കുന്ന കെട്ടിടം അനുവദിക്കണമെന്നാവശ്യപ്പെട്ട് സമാജം ഭാരവാഹികള്‍ മരാമത്ത് അസി. എന്‍ജിനീയര്‍ക്ക് കത്ത് നല്‍കിയിരുന്നു. ദിനംപ്രതി ഇരുപതിനായിരത്തോളം പേര്‍ക്ക് അന്നദാനം നല്‍കുന്ന ശബരിമല അയ്യപ്പസേവാസമാജത്തിനെതിരെ വര്‍ഷങ്ങളായി ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നീക്കം നടക്കുന്നതായി ശബരിമല അയ്യപ്പ സേവാസമാജം സന്നിധാനം കോഓഡിനേറ്റര്‍ കെ.കെ. മൂര്‍ത്തിസ്വാമി ആരോപിച്ചു. അതേസമയം, ശബരിമലയില്‍ ദര്‍ശനത്തിനത്തെുന്ന എല്ലാ അയ്യപ്പഭക്തര്‍ക്കും അന്നദാനം നല്‍കണമെന്നാണ് ബോര്‍ഡിന്‍െറ ആഗ്രഹമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.