പത്തനംതിട്ട: മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടും സ്കൂള്‍ കായികമേള നടത്താന്‍ ജില്ലാ സ്റ്റേഡിയം നല്‍കാഞ്ഞത് തര്‍ക്കത്തിനിടയാക്കി. സ്കൂള്‍ കായികമേളയുടെ ദിവസം നഗരസഭ കേരളോത്സവത്തിനും സ്റ്റേഡിയം വേദിയാക്കിയതാണ് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ബഹളത്തിന് ഇടയാക്കിയത്. ആറന്മുള സുദര്‍ശനം സെന്‍ട്രല്‍ സ്കൂളിലെ കായികമത്സരം നടത്താനായി തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ജില്ലാ സ്റ്റേഡിയം വിട്ടുതരണമെന്നാവശ്യപ്പെട്ട് ഒരുമാസം മുമ്പേ സ്കൂള്‍ അധികൃതര്‍ അപേക്ഷ നഗസഭയില്‍ നല്‍കിയിരുന്നു. ഇതിന്‍െറ ഫീസ് ഇനത്തില്‍ 7000 രൂപ അടച്ച് അനുമതിയും വാങ്ങി. തിങ്കളാഴ്ച മത്സരത്തില്‍ പങ്കെടുക്കുന്ന 340 കുട്ടികളുമായി സ്കൂള്‍ അധികൃതര്‍ എത്തിയപ്പോഴാണ് സ്റ്റേഡിയത്തില്‍ നഗരസഭയുടെ കേരളോത്സവത്തിന്‍െറ കായികമേള നടക്കുന്നതിനാല്‍ വിട്ടുകൊടുക്കാന്‍ കഴിയില്ളെന്ന് കേരളോത്സവം സംഘാടക സമിതി അംഗങ്ങള്‍ അറിയിച്ചത്. ഇതേ തുടര്‍ന്ന് സ്റ്റേഡിയത്തില്‍ അധ്യാപകരും കേരളോത്സവ ഭാരവാഹികളും തമ്മില്‍ ഏറെനേരം വാക്കേറ്റവും ബഹളവുമായി. ഒടുവില്‍ 10.30 മണിയോടെ നഗരസഭ ചെയര്‍പേഴ്സന്‍ രജനി പ്രദീപ് സ്ഥലത്തത്തെുകയും സ്കൂള്‍ കായികമേള നടത്താന്‍ അനുമതി നല്‍കുകയുമായിരുന്നു. എന്നാല്‍, നിശ്ചിത സമയത്ത് ഉദ്ഘാടനത്തിനായി മുഖ്യാതിഥികള്‍ എത്തിയെങ്കിലും ചടങ്ങ് നടത്താന്‍ കഴിയാതെ അവര്‍ തിരികെ പ്പോയതായി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.വി.ബി. പ്രസാദ് പറഞ്ഞു. എന്നാല്‍, വീണ്ടും കേരളോത്സവ സംഘാടകര്‍ അലങ്കോലമുണ്ടാക്കാന്‍ ശ്രമിച്ചതായി സ്കൂള്‍ പ്രിന്‍സിപ്പലും അധികൃതരും പറഞ്ഞു. സ്കൂള്‍ അധികൃതര്‍ പിന്നീട് പത്തനംതിട്ട പൊലീസിലും ഇത് സംബന്ധിച്ച് പരാതി നല്‍കി. നഗരസഭ കേരളോത്സവത്തിന്‍െറ ഉദ്ഘാടനം തിങ്കളാഴ്ച പത്തനംതിട്ട ടൗണ്‍ഹാളില്‍ നടന്നു. കലാമത്സരങ്ങളാണ് ടൗണ്‍ഹാളില്‍ നടന്നത്. സ്റ്റേഡിയത്തില്‍ നടത്താന്‍ നിശ്ചയിച്ച കായിക മത്സരങ്ങള്‍ മാറ്റിയതായും ചെയര്‍പേഴ്സന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.