ഒരാള്‍ക്ക് ഒരു സൈക്കിള്‍ എന്ന മുദ്രാവാക്യം കേരളത്തില്‍ പ്രാവര്‍ത്തികമാക്കണം – രാജു എബ്രഹാം എം.എല്‍.എ

പത്തനംതിട്ട: ഒരാള്‍ക്ക് ഒരു സൈക്കിള്‍ എന്ന മുദ്രാവാക്യം കേരളത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ സമയമായെന്നും അതില്‍ കൂടി ആരോഗ്യം സംരക്ഷിക്കുന്നതിന് സാധിക്കുമെന്നും രാജു എബ്രഹാം എം.എല്‍.എ പറഞ്ഞു. കോഴഞ്ചേരി മര്‍ത്തോമ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ നടത്തിയ സൈക്കിള്‍ പോളോ ജില്ലാ ചാമ്പ്യന്‍ഷിപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ സൈക്ക്ള്‍ ക്ളബുകള്‍ രൂപവത്കരിക്കണമെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് ജെറി ഈശോ ഉമ്മന്‍െറ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അനി ജോസഫ് പത്തനംതിട്ടയില്‍നിന്നുള്ള ദേശീയ താരമായ ബെസീന സലാമിനെ അവാര്‍ഡ് നല്‍കി ആദരിച്ചു. മാത്യൂസ് ജോര്‍ജ്, ഫിലിപ്പ് മാമ്മന്‍, ബിജിലി പി. ഈശോ, സജി ഇല്ലിരിക്കല്‍, ബോണി കോശി, മാത്യു ടി. ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. വിജയികള്‍ ഒന്നും രണ്ടും സ്ഥാനക്കാര്‍ എന്ന ക്രമത്തില്‍: സബ് ജൂനിയര്‍ ആണ്‍-മാര്‍ത്തോമ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ കോഴഞ്ചേരി, എം.ആര്‍.എസ് വടശേരിക്കര. സബ് ജൂനിയര്‍ പെണ്‍- സെന്‍റ് മേരീസ് ഗേള്‍സ് ഹൈസ്കൂള്‍ കോഴഞ്ചേരി, റിപ്ളബ്ളിക്കന്‍ വി.എച്ച്.എസ്.എസ് കോന്നി. ജൂനിയര്‍ ആണ്‍-എം.ആര്‍.എസ് വടശ്ശേരിക്കര, ഗവ. എച്ച്.എസ്.എസ് കോന്നി. ജൂനിയര്‍ പെണ്‍- നേതാജി എച്ച്.എസ്.എസ് പ്രമാടം, സെന്‍റ് മേരീസ് ഗേള്‍സ് ഹൈസ്കൂള്‍, കോഴഞ്ചേരി. സീനിയര്‍ ആണ്‍- മണ്ണൂര്‍ എന്‍റര്‍ പ്രൈസസ് മൈലപ്ര, വെറ്ററന്‍സ് ക്ളബ് പത്തനംതിട്ട. സീനിയര്‍ പെണ്‍-വൈ.എം.സി.എ പത്തനംതിട്ട, മണ്ണൂര്‍ എന്‍റര്‍പ്രൈസസ്, മൈലപ്ര.ഈമാസം 15 മുതല്‍ ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന സെലക്ഷന്‍ കിട്ടിയ എല്ലാ വിഭാഗത്തിലുള്ള ജില്ലാ ടീം അംഗങ്ങള്‍ക്കും 11ന് രാവിലെ എട്ടു മുതല്‍ കോഴഞ്ചേരി മാര്‍ത്തോമ സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്രത്യേക പരിശീലനം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.