കുഴൽമന്ദം: സപ്ലൈകോ ജില്ലയിൽ രണ്ടാംവിള നെല്ല് സംഭരണം സജീവമായിട്ടും മതിയായ ജീവനക ്കാരെ നിയമിക്കുന്നതിൽ അധികൃതർ വീഴ്ച വരുത്തുന്നു.
ജനുവരി അവസാനവാരം തിരുവനന്ത പുരത്ത് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി, കൃഷി മന്ത്രി എന്നിവർ സംയുക്തമായി വിളിച്ചുേചർത്ത യോഗത്തിൽ ജീവനക്കാരെ നിയമിക്കാൻ തീരുമാനമായെങ്കിലും ഇതുവരെ നടപ്പായില്ല. ജില്ലയിൽ പാഡി പ്രക്യുറമെൻറ് ജീവനക്കാരുടെ ഏഴ് തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. 15 ജീവനക്കാരെയാണ് സപ്ലൈകോ ആവശ്യപ്പെട്ടത്.
ജില്ലയിലെ പാഡി മർക്കറ്റിങ് ഓഫിസറുടെ തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്. രണ്ടു പി.എം.ഒമാരാണ് നിലവിൽ ജില്ലയിലുള്ളത്. ഒരാളെകൂടി നിയമിച്ചാൽ മാത്രമേ സംഭരണം സുഗമമായി നടത്താനാകൂ. ഒറ്റപ്പാലം, പട്ടാമ്പി, മണ്ണാർക്കാട് താലൂക്കുകളിലാണ് സംഭരണം സജീവമായത്. അടുത്തദിവസങ്ങളിൽ പാലക്കാട്, ആലത്തൂർ താലൂക്കുകളിൽ വിളവെടുപ്പ് സജീവമാകും. രജിസ്റ്റർ ചെയ്ത കർഷകരുടെ അപേക്ഷകൾ കൃഷിഭവനിൽനിന്ന് പരിശോധന പൂർത്തിയാക്കി സപ്ലൈകോയിൽ സമർപ്പിക്കുന്ന നടപടി 90 ശതമാനവും പൂർത്തിയാക്കിയതായി അധികൃതർ പറഞ്ഞു. ജില്ലയിൽ 1500 മെട്രിക് ടൺ നെല്ല് സപ്ലൈകോ സംഭരിച്ചു. 33,900 കർഷകരാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.