പട്ടാമ്പി: മേടച്ചൂടിനെ വെല്ലുന്ന പൂരച്ചൂടുമായി നെടുങ്ങനാട് മുത്തശ്ശിയാർകാവിൽ ആയിരങ്ങൾ ഒഴുകിയെത്തി. വർണ, താള, മേള വൈവിധ്യങ്ങളോടെ തട്ടകത്തിലമ്മയുടെ കൂത്തു താലപ്പൊലിയിൽ അവർ ആവേശപൂർവം പങ്കെടുത്തു. ഇണക്കാളകളും തിറ, പൂതൻ, കാളവേല, തെയ്യം, പഞ്ചവാദ്യം, തകിൽമേളം, പാണ്ടിമേളം എന്നിവയുമായുള്ള താലപ്പൊലി എഴുന്നള്ളിപ്പ് വർണാഭമായി. 42 ദിവസത്തെ പാവക്കൂത്തിന് ശേഷം നടന്ന താലപ്പൊലിക്ക് കൊടുമുണ്ട, കൊഴിക്കോട്ടിരി, വള്ളൂർ, പട്ടാമ്പി, പെരുമുടിയൂർ എന്നീ ദേശക്കാരാണ് നേതൃത്വം നൽകിയത്. വിശേഷാൽ പൂജകളും വിവിധ പരിപാടികളും നടന്നു. ശ്രീരാമ പട്ടാഭിഷേകം കൂത്തിന് ശേഷം കൂറ വലിച്ചതോടെ താലപ്പൊലി സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.