ഹൈ​ടെ​ക്കി​ലേ​ക്ക് ചു​വ​ടുവെ​ച്ച് കാ​രാ​കു​ർ​ശ്ശി ഗ​വ. വൊ​ക്കേ​ഷ​ണ​ൽ സ്കൂ​ൾ

കല്ലടിക്കോട്: ഹൈടെക്കിലേക്ക് ചുവട് വെക്കുകയാണ് കാരാകുർശ്ശി ഗവ. വൊക്കേഷണൽ സ്കൂൾ. പദ്ധതിയുടെ ഭാഗമായി മെച്ചപ്പെട്ട പഠന മുറികളും ഭൗതിക പശ്ചാത്തല സൗകര്യങ്ങളും ഒരുക്കും. അത്യാധുനിക സയൻസ് ലാബ്, സ്മാർട്ട് ക്ലാസ് മുറി, കളിസ്ഥലം, സുരക്ഷിതവും നവീന സൗകര്യങ്ങളുമുള്ള കെട്ടിടങ്ങൾ എന്നിവ സജീകരിക്കും. ഇതിനായി കെ.വി. വിജയദാസ് എം.എൽ.എ മൂന്ന് കോടി രൂപ അനുവദിച്ചു. ജില്ല പഞ്ചായത്തിൽനിന്ന് അനുവദിക്കുന്ന തുകയും നാട്ടുകാരിൽനിന്ന് സമാഹരിക്കുന്ന തുകയും ചേർത്ത് അഞ്ച് കോടിയുടെ വികസന പ്രവൃത്തികൾ നടപ്പാക്കും. പൊതു വിദ്യാലയ സംരംക്ഷണ യജ്ഞ ഭാഗമായാണ് പദ്ധതി. ഇതിന് മുന്നോടിയായുള്ള വിദ്യാലയ വികസന സമിതി രൂപവത്കരണ യോഗം കെ.വി. വിജയദാസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. മജീദ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം ശ്രീജ, പ്രിൻസിപ്പൽ പ്രമീള, പ്രധാനാധ്യാപിക ജയശ്രീ, കെ.എസ്. കൃഷ്ണദാസ്, ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.