പട്ടാമ്പി: സഹപാഠിയുടെ സ്മരണയിൽ പൂർവ വിദ്യാർഥികൾ നിർമിച്ച കോൺഫറൻസ് ഹാൾ വിദ്യാലയത്തിന് സമർപ്പിച്ചു. നടുവട്ടം ഗവ. ജനത ഹയർ സെക്കൻഡറി സ്‌കൂൾ 1995 എസ്.എസ്.എൽ.സി ബാച്ചാണ് അകാലത്തിൽ വിട്ടുപോയ സഹപാഠി വി.പി. മുഹമ്മദ് ഇഖ്ബാലിെൻറ സ്മരണക്കായി കോൺഫറൻസ് ഹാൾ സമർപ്പിച്ചത്. ഇക്‌ബാലിെൻറ കുടുംബത്തിെൻറ സഹകരണത്തോടെ നിർമിച്ച ഹാൾ മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കമ്മുക്കുട്ടി എടത്തോൾ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം പി.പി. ഇന്ദിരാദേവി, ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ.എ. അസീസ്, തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എ. സമദ്, വാർഡ് മെംബർ എം.പി. സുരേഷ്, വി.പി. സെയ്ത് മുഹമ്മദ്, ഒ.പി. ഗോവിന്ദൻ, കെ.പി. അബ്ദുറഹ്മാൻ, വി. ഹുസൈൻ കുട്ടി, കെ. പ്രമോദ്, പി.ടി. ചന്ദ്രൻ, ടി.എം. നാരായണൻ, എം.സക്കീർ ഹുസൈൻ, കെ.ടി. അൻസാർ, നജീബ്, ഡോ. കെ.ടി. അബ്ദുല്ല എന്നിവർ സംസാരിച്ചു. വിരമിക്കുന്ന പ്രധാനാധ്യാപകൻ സി.എസ്. ലംബോദരൻ, അധ്യാപകരായ കെ.കെ. കൃഷ്ണകുമാർ, കെ.കെ. മംഗളം, പി. രത്നകുമാരി, കെ.ടി. ഹനീഫ് എന്നിവർക്ക് യാത്രയയപ്പും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.