ന​ഗ​ര​സ​ഭ ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​നായി ‘ബെ​ഫി’ നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത് റ​ദ്ദാ​ക്കി

ഒറ്റപ്പാലം: നഗരസഭയിലെ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സ്ഥാനത്തേക്ക് ‘ബെഫി’ നേതാവിനെ തെരഞ്ഞെടുത്ത തീരുമാനം പ്രതിപക്ഷ കൗൺസിലർമാരുടെ എതിർപ്പിനെത്തുടർന്ന് റദ്ദാക്കി. ഏകപക്ഷീയമായി സി.പി.എം ഭരണസമിതി ഉപാധ്യക്ഷസ്ഥാനത്തേക്ക് സതീശൻ എന്നയാളെ തെരഞ്ഞെടുത്തതിനെ ചൊല്ലി കഴിഞ്ഞ കൗൺസിലിലും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഇതേതുടർന്നാണ് തിങ്കളാഴ്ച അടിയന്തര യോഗം വിളിച്ചുകൂട്ടി ചെയർമാൻ എൻ.എം. നാരായണൻ നമ്പൂതിരി തീരുമാനം റദ്ദാക്കിയതായി പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ ഏഴിനാണ് സതീശനെ ഉപാധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുത്തതായി ഭരണപക്ഷവും എന്നാൽ അത്തരം ഒരു തീരുമാനം എടുത്തതായി അറിവില്ലെന്നു പ്രതിപക്ഷവും അറിയിച്ചത്. തുടർന്ന് കഴിഞ്ഞ കൗൺസിലിൽ ഒച്ചപ്പാടുണ്ടാക്കുകയും യോഗനടപടികൾ അലങ്കോലപ്പെടുകയും ചെയ്തിരുന്നു. ഇതേതുടർന്ന് ഉപാധ്യക്ഷസ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങൾക്ക് താൽക്കാലിക വിരാമമായി. 31ന് ചേരുന്ന കൗൺസിൽ യോഗത്തിൽ ഉപാധ്യക്ഷൻ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് അറിയുന്നത്. നഗരസഭ ചെയർമാൻ അധ്യക്ഷനായ സമിതിയിൽ 15 അംഗങ്ങളാണുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.