ഉദ്യോഗസ്ഥര്‍ക്കെതിരെ കൗണ്‍സില്‍ യോഗത്തില്‍ രൂക്ഷ വിമര്‍ശനം

ഒറ്റപ്പാലം: നഗരസഭയുടെ അറിവോ അനുമതിയോ ഇല്ലാതെ ഭവന നിര്‍മാണപദ്ധതിയില്‍ എസ്.സി ഗുണഭോക്താക്കളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത പട്ടികജാതി വികസന ഓഫിസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ കൗണ്‍സില്‍ യോഗത്തില്‍ രൂക്ഷ വിമര്‍ശനം. ബ്ളോക്ക് പഞ്ചായത്ത് തലത്തില്‍ രണ്ടുമാസം മുമ്പ് നടന്ന നറുക്കെടുപ്പില്‍ നഗരസഭയിലെ പത്തുപേരെ തെരഞ്ഞെടുക്കുകയും അവരുടെ രേഖകള്‍ ഹാജരാക്കാനും വീട് നിര്‍മാണത്തിന് തയാറാക്കാനും പട്ടികജാതി വികസന ഓഫിസിലെ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിരുന്നതായാണ് ആക്ഷേപമുയര്‍ന്നത്. കൗണ്‍സില്‍ യോഗത്തിലേക്ക് പട്ടികജാതി വികസന ഓഫിസിലെ ജീവനക്കാര്‍ ചെയര്‍മാന്‍ എന്‍.എം. നാരായണന്‍ നമ്പൂതിരിയുടെ അനുമതിയോടെ എത്തിയപ്പോഴാണ് വിവരം കൗണ്‍സില്‍ അംഗങ്ങള്‍ അറിയുന്നത്. ഭവന നിര്‍മാണ പദ്ധതിയിലുള്‍പ്പെടെ തെരഞ്ഞെടുത്തവരുടെ ലിസ്റ്റ് കൗണ്‍സില്‍ അംഗീകരിക്കണമെന്ന ആവശ്യവുമായാണ് ഉദ്യോഗസ്ഥരത്തെിയത്. നഗരസഭ അറിയാതെ ഏകപക്ഷീയമായി തെരഞ്ഞെടുക്കാനുണ്ടായ കാരണം വിശദീകരിക്കണമെന്ന് ആവശ്യം അംഗങ്ങളില്‍ ചിലര്‍ മുന്നോട്ടുവെച്ചതോടെ പട്ടിക റദ്ദാക്കി പുതുതായി നറുക്കെടുപ്പ് നടത്തി ഗുണഭോക്താക്കളെ തീരുമാനിക്കാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നേരത്തേ തെരഞ്ഞെടുത്തവരുടെ പട്ടിക നിലനിര്‍ത്തി ബാക്കിയുള്ളവരെ തെരഞ്ഞെടുക്കാമെന്ന അഭിപ്രായം കൗണ്‍സില്‍ അംഗങ്ങളില്‍നിന്ന് ഉയര്‍ന്നത് പിന്നീട് ശരിവെക്കുകയായിരുന്നു. തുടര്‍ന്ന് 30 പേരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.