കണ്ണംകുണ്ട് പാലം യാഥാര്‍ഥ്യമാവുന്നു

അലനല്ലൂര്‍: കണ്ണംകുണ്ട് പാലം നിര്‍മാണത്തിനാവശ്യമായ സ്ഥലം ഉടമകള്‍ മുന്‍കൂറായി വിട്ടുനല്‍കാന്‍ തയാറായതോടെ പ്രവൃത്തി ഉടന്‍ ആരംഭിക്കും. പഞ്ചായത്ത് ഹാളില്‍ എന്‍. ഷംസുദ്ദീന്‍ എം.എല്‍.എയും ഭരണസമിതി അംഗങ്ങളും ഭൂവുടമകളുമായി ചര്‍ച്ച നടത്തിയതോടെയാണ് സ്ഥലം വിട്ടുനല്‍കാമെന്ന് ഉടമകള്‍ ഉറപ്പ് നല്‍കിയത്. ഇവര്‍ക്ക് വിട്ടുനല്‍കുന്ന ഭൂമിക്കുള്ള നഷ്ടപരിഹാരം നല്‍കാന്‍ വേണ്ട നടപടികള്‍ ഉടന്‍ നടത്തുമെന്ന് എം.എല്‍.എ പറഞ്ഞു. എം.എല്‍.എയുടെ നേതൃത്വത്തില്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ രാജേഷ് ചന്ദ്രന്‍, പി.ആര്‍. ജയരാജ്, സിനിബാബു, പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിക്കുകയും എം.എല്‍.എ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയുംചെയ്തു. സര്‍ക്കാറിന്‍െറ പുതിയ പദ്ധതിയായ കിസ്ബിയില്‍ ഉള്‍പ്പെടുത്തിയാണ് പത്ത് കോടി രൂപ പാലത്തിനായി വകയിരുത്തിയിട്ടുള്ളത്. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് തുക വകയിരുത്തി പ്രാഥമിക നടപടികളെല്ലാം പൂര്‍ത്തിയാക്കിയിരുന്നെങ്കിലും ഭൂമിവിട്ടുകിട്ടാത്തത് കാരണം പദ്ധതി മുടങ്ങുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.