20 ലക്ഷം ഇഷ്ടിക വിജിലന്‍സ് കണ്ടുകെട്ടി

പാലക്കാട്: പുതുശ്ശേരി ചുള്ളിമട കൊട്ടമുട്ടിയിലെ ഏഴ് അനധികൃത ഇഷ്ടികച്ചൂളകളില്‍ വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ മിന്നല്‍ പരിശോധന നടത്തി. 20 ലക്ഷം ഇഷ്ടിക കണ്ടുകെട്ടി. ഇഷ്ടിക റവന്യൂ വകുപ്പിന് കൈമാറി. നിയമവിരുദ്ധമായി മണ്ണെടുത്തതിന് മൈനിങ് ആന്‍ഡ് ജിയോളജി വിഭാഗം പിഴയടക്കം 66,18,120 രൂപ ചുമത്തി. പുതുശ്ശേരി സെന്‍ട്രല്‍ വില്ളേജില്‍ വനഭൂമിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ചൂളകളിലാണ് പരിശോധന നടന്നത്. ഏഴ് സ്വകാര്യ വ്യക്തികളുടെ 32 ഏക്കറോളം പാടം തരംമാറ്റിയാണ് ചൂളകള്‍ക്ക് നിലമൊരുക്കിയത്. മണ്ണുമാന്തി യന്ത്രങ്ങളുപയോഗിച്ചാണ് ആഴത്തില്‍ മണ്ണ് കുഴിച്ചെടുത്തത്. കഴിഞ്ഞ നാല് മാസമായി ഇഷ്ടിക നിര്‍മാണം തുടര്‍ന്നിട്ടും ബന്ധപ്പെട്ട വകുപ്പുകള്‍ നടപടിയെടുത്തിരുന്നില്ല. വിജിലന്‍സ് ഇന്‍റലിജന്‍സിന്‍െറ രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച രാവിലെ 8.30ന് വിജിലന്‍സ് ഡിവൈ.എസ്.പി എം. സുകുമാരന്‍െറ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. സര്‍ക്കാര്‍ അനുമതി ഇല്ലാതെയായിരുന്നു ഇഷ്ടികച്ചൂളയുടെ പ്രവര്‍ത്തനമെന്ന് വിജിലന്‍സ് കണ്ടത്തെി. കുഴല്‍കിണറുകളില്‍നിന്നാണ് ചൂളക്ക് ആവശ്യമായ വെള്ളം എടുത്തിരുന്നത്. ഗാര്‍ഹിക കണക്ഷന്‍ ഉപയോഗിച്ച് വ്യാവസായിക ആവശ്യത്തിനുള്ള വൈദ്യുതി ഉപയോഗിച്ചതായും കണ്ടത്തെി. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തുടര്‍നടപടിക്ക് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കും. പരിശോധനയില്‍ സി.ഐ എം. ശശിധരന്‍, എ.എസ്.ഐ ബി. സുരേന്ദ്രന്‍, എസ്.സി.പി.ഒ പി.ബി. നാരായണന്‍, സി.പി.ഒമാരായ ഷംസീര്‍ അലി, കെ.ആര്‍. അനില്‍കുമാര്‍, എ.ബി. സന്തോഷ്, ആര്‍. രതീഷ്, എം.ആര്‍. രതീഷ്, മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഓഫിസര്‍മാരായ കെ.കെ. സജീവന്‍, വി. വിനോദ് എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.