സമ്പൂര്‍ണ ഒ.ഡി.എഫ് പ്രദേശങ്ങളില്‍ തുടര്‍ പ്രവര്‍ത്തനം സജീവമാക്കും

പാലക്കാട്: സമ്പൂര്‍ണ ഒ.ഡി.എഫ് നടപ്പായ പ്രദേശങ്ങളില്‍ റിസോഴ്സ് പേഴ്സന്‍സിന്‍െറ സേവനം ഉപയോഗപ്പെടുത്തി തുടര്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. കെ. ശാന്തകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല ശുചിത്വ സമിതി യോഗം തീരുമാനിച്ചു. ഇതിനായി ഇവര്‍ക്കുള്ള പരിശീലനം സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഒരു ഗ്രാമപഞ്ചായത്തില്‍ രണ്ടുപേരും ബ്ളോക്കുതലത്തില്‍ മൂന്നും നഗരസഭ തലത്തില്‍ അഞ്ച് പേരെയുമാണ് ഇതിനായി നിയോഗിക്കുക. ഒ.ഡി.എഫ് പദ്ധതിയില്‍ അട്ടപ്പാടിയില്‍ അനര്‍ഹരുള്ളതായ ആരോപണത്തിന്‍െറ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ മേഖലയിലെ എ.ടി.എസ്.പി (അട്ടപ്പാടി ട്രൈബല്‍ സബ് പ്ളാന്‍) പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2608ഉം ഹഡ്കോ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 360ഉം പി.എം.എ.വൈ പദ്ധതിയില്‍ ഉള്‍പ്പെട്ട 1080ഉം എണ്ണം നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഭവനങ്ങളില്‍ നിബന്ധനപ്രകാരം ശുചിമുറികള്‍ നിലവിലുണ്ട്. ഇതിനു പുറമെ ശുചിത്വമിഷന്‍-പഞ്ചായത്ത് ഫണ്ടുകള്‍ ഇത്തരം ഭവനനിര്‍മാണത്തിന് ഉപയോഗിക്കാന്‍ പാടില്ളെന്ന് നിര്‍ദേശിച്ചതിനാലാണ് മേഖലയിലെ 3776 വീടുകള്‍ ഒ.ഡി.എഫ് പദ്ധതിയില്‍ ഉള്‍പ്പെടാതിരുന്നത് എന്ന് ശുചിത്വമിഷന്‍ കോഓഡിനേറ്റര്‍ യോഗത്തില്‍ അറിയിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ ചേംബറില്‍ നടന്ന യോഗത്തില്‍ ശുചിത്വമിഷന്‍ കോഓഡിനേറ്റര്‍ ടോമി, ജില്ല പ്ളാനിങ് ഓഫിസര്‍ ഏലിയാമ്മ നൈനാന്‍, ജില്ല പട്ടികജാതി വികസന ഓഫിസര്‍ എസ്. നസീര്‍ മറ്റ് ഉദ്യോസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.