തച്ചനാട്ടുകര: കൂറ്റന്‍ കണ്ടെയ്നറുകള്‍ കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ വഴിമുടക്കികളാകുന്നു. കരിങ്കല്ലത്താണി തൊടൂകാപ്പ് കയറ്റത്തില്‍ കഴിഞ്ഞദിവസവും കണ്ടെയ്നര്‍ കുടുങ്ങി. ഏതാനും ദിവസങ്ങള്‍ക്കിടെ ദേശീയപാതയില്‍ കുടുങ്ങുന്ന നാലാമത്തെ കണ്ടെയ്നറാണിത്. ഗതാഗതക്കുരുക്കുണ്ടാക്കുന്ന ഇത്തരം വാഹനങ്ങള്‍ മാറ്റിയിടാനോ കേടുപാട് തീര്‍ത്ത് പറഞ്ഞുവിടാനോ കഴിയാത്ത അവസ്ഥയിലാണ് പൊലീസടക്കമുള്ളവര്‍. കേടാവുന്നതോടെ വാഹനം വഴിയിലിട്ട് ജീവനക്കാര്‍ മുങ്ങുന്നതാണ് പൊലീസിനെ ഏറെ വലക്കുന്നത്. ജീവനക്കാരെ തപ്പിപ്പിടിച്ച് സ്ഥലത്തത്തെിച്ചാല്‍ അവരുടെ ഭക്ഷണച്ചെലവും പൊലീസ് വഹിക്കണം. ക്രെയിനോ മറ്റ് ഉപകരണങ്ങളോ കൊണ്ടുവന്ന് വാഹനം നീക്കിയിടാമെന്നുവെച്ചാല്‍ മുന്‍കൂര്‍ പണം കൊടുക്കണം. പണം കിട്ടാന്‍ വേറെ മാര്‍ഗമില്ലാത്തതുതന്നെ കാരണം. ഇത്തരം വാഹനങ്ങള്‍ വഴിയില്‍ കിടന്നാല്‍ നേരെയാക്കാനുള്ള നൂലാമാലകള്‍ ഏറെയാണ്. ബംഗളൂരുവിലും ഡല്‍ഹിയിലുമുള്ള ഓഫിസുകളിലേക്ക് വിവരം കൈമാറി കോയമ്പത്തൂരിലുള്ള അവരുടെ സര്‍വിസ് സ്റ്റേഷനില്‍നിന്ന് ആളുകളത്തെി ശരിയാക്കുമ്പോഴേക്കും ഒരാഴ്ചയിലധികം സമയമെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.