ഇത്തവണ രണ്ടാം വിളയ്ക്ക് പൊടിവിതതന്നെ

കുഴല്‍മന്ദം: രണ്ടാം വിളയ്ക്ക് പൊടിവിതയെറിഞ്ഞ് കര്‍ഷകര്‍. മേഖലയില്‍ സാധാരണ രണ്ടാം വിളയ്ക്ക് ഞാറ്റടി തയാറാക്കി ഞാറ് പറിച്ച് നടീല്‍ നടത്തിയാണ് കൃഷിയിറക്കുന്നത്. എന്നാല്‍, ഈ പ്രാവശ്യം മലമ്പുഴ ഡാമില്‍ ആവശ്യത്തിന് വെള്ളമില്ലാത്തതും തുലാമഴ സജീവമല്ലാത്തതുമാണ് കര്‍ഷകരെ മാറ്റിചിന്തിപ്പിച്ചത്. മേഖലയില്‍ പൂര്‍ണമായും രണ്ടാം വിള മലമ്പുഴ ഡാമിലെ ജലത്തെ ആശ്രയിച്ചാണ്. ബ്രാഞ്ച് കനാലിന്‍െറ വാലറ്റം പാമ്പാടി വരെ നീണ്ടുകിടക്കുകയാണ്. ഇവിടേക്ക് വെള്ളമത്തെണമെങ്കില്‍ 10 ദിവസത്തിലധികം വേണ്ടിവരും. കാലാവധി കുറഞ്ഞ വിത്തുകള്‍ ഉപയോഗപ്പെടുത്തിയാണ് ഈ പ്രാവശ്യം വിളയിറക്കുന്നത്. അതേസമയം, കുളങ്ങളിലും തോടുകളിലും ജലസേചന സൗകര്യമുള്ള കര്‍ഷകര്‍ വെള്ളം പമ്പ് ചെയത് കൃഷിയിറക്കാനും ശ്രമം തുടങ്ങി. ആദ്യമേ കൊയ്ത്ത് കഴിഞ്ഞ പാടങ്ങളില്‍ ഇനിയും വിളയിറക്കാന്‍ കഴിയാത്തത് കര്‍ഷകരെ ഏറെ പ്രയാസത്തിലാക്കുന്നുണ്ട്. ഇതാണ് പലരെയും പൊടിവിതയില്‍ കൃഷി ഇറക്കാന്‍ പ്രേരിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.