ലോക വയോജനദിനം: സ്നേഹത്തോടെ, കരുതലോടെ...

പാലക്കാട്: കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ പാലക്കാട് ബ്ളോക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വയോജനദിനം ആചരിച്ചു. ബ്ളോക് കോണ്‍ഗ്രസ് പ്രസിഡന്‍റ് പുത്തൂര്‍ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആലത്തൂര്‍: പെന്‍ഷനേഴ്സ് യൂനിയന്‍ ആലത്തൂര്‍ ബ്ളോക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലോക വയോജനദിനം ആചരിച്ചു. കെ.ഡി. പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് എം. വേലപ്പന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്‍റ് സി.എം. വര്‍ഗീസ് പ്രായം ചെന്നവരെ പൊന്നാടയണിയിച്ച് ആദരിച്ചു. ഡോ. പി. ജയദേവന്‍ മുഖ്യപ്രഭാഷണം നടത്തി. സി.പി. ജോണ്‍ സ്വാഗതവും കെ. രാജഗോപാലന്‍ നന്ദിയും പറഞ്ഞു. ആലത്തൂര്‍: കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ തരൂര്‍ നിയോജക മണ്ഡലം കമ്മിറ്റി വയോജനദിനം ആചരിച്ചു. ഡി.സി.സി സെക്രട്ടറി എ. ആണ്ടിയപ്പു ഉദ്ഘാടനം ചെയ്തു. അയ്യപ്പന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ. ജയറാം മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. വി.എന്‍. വിജയന്‍, കെ. കൃഷ്ണന്‍കുട്ടി മാസ്റ്റര്‍, കെ.ജി. മധുസൂദനന്‍, വി. രാജഗോപാലന്‍, ആര്‍. ചന്ദ്രന്‍ മാസ്റ്റര്‍, കെ. ചാത്തന്‍ എന്നിവര്‍ സംസാരിച്ചു. കൊല്ലങ്കോട്: സ്റ്റേറ്റ് സര്‍വിസ് യൂനിയന്‍ കൊല്ലങ്കോട് ബ്ളോക് കമ്മിറ്റി വയോജനദിനം ആചരിച്ചു. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ശാരദ തുളസീദാസ് ഉദ്ഘാടനം ചെയ്തു. സി.ബി. സുകുമാരന്‍, ബേബി ഫിലിപ്, കെ. വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു. മങ്കര: റെയില്‍വേ സ്റ്റേഷന്‍ അങ്കണവാടിയില്‍ 23 വയോധികരെ ആദരിച്ചു. വസ്ത്രങ്ങളും കൈമാറി. മങ്കര പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ജിന്‍സി ഉദ്ഘാടനം ചെയ്തു. വി.സി. ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. മുന്‍ പഞ്ചായത്ത് അംഗം ചന്ദ്രിക ടീച്ചര്‍, വിശ്വനാഥന്‍, കെ.കെ. രവീന്ദ്രനാഥ്, ആദന്‍, സത്യഭാമ, രാജേശ്വരി എന്നിവര്‍ സംസാരിച്ചു. അങ്കണവാടി മോണിറ്ററിങ് കമ്മിറ്റിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. മുതലമട: വൃദ്ധരെ ആദരിച്ച് യുവാക്കള്‍ മാതൃകയായി. വലീയചള്ളയില്‍ പഞ്ചായത്ത് അംഗം ബിജോയ് ഉള്‍പ്പെടെയുള്ള പത്തിലധികം യുവാക്കളാണ് പ്രദേശത്തെ വൃദ്ധരായ ദമ്പതികളെയും ആരോരുമില്ലാത്ത അമ്മൂമ്മമാരെയും കണ്ടത്തെി ആദരിച്ചത്. വലിയചള്ള അങ്കണവാടിയില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് അംഗം ആര്‍. ബിജോയ്, മുന്‍ പഞ്ചായത്ത് അംഗം വി.പി. ജാഫര്‍, അങ്കണവാടി ജീവനക്കാരും പരിസരവാസികളായ വിദ്യാര്‍ഥികളും ക്ളബ് ഭാരവാഹികളും പങ്കാളികളായി. കോങ്ങാട്: സ്റ്റേറ്റ് പെന്‍ഷനേഴ്സ് യൂനിയന്‍ റൂറല്‍ ബ്ളോക് കമ്മിറ്റിയുടെ വയോജന ദിനാഘോഷം കേരളശ്ശേരിയില്‍ ബ്ളോക് പഞ്ചായത്തംഗം ഡോ. എ. ജയദാസ് ഉദ്ഘാടനം ചെയ്തു. വി. ശിവദാസന്‍ അധ്യക്ഷത വഹിച്ചു. പി.എന്‍. മോഹന്‍ദാസ് വയോജന സംരക്ഷണത്തെക്കുറിച്ച് പ്രഭാഷണം നടത്തി. വടക്കഞ്ചേരി: കരയങ്കാട് അങ്കണവാടിയില്‍ വാര്‍ഡ് അംഗം വിജയകുമാരി ഉദ്ഘാടനം ചെയ്തു. അങ്കണവാടി വെല്‍ഫെയര്‍ കമ്മിറ്റി പ്രസിഡന്‍റ് വി.എം. ഷണ്‍മുഖന്‍ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.