കുഴല്‍മന്ദം: ജില്ലയിലെ സപൈ്ളകോ നെല്ല് സംഭരണം അവതാളത്തില്‍. വര്‍ധിപ്പിച്ച കൈകാര്യ ചെലവ് ലഭിച്ചാല്‍ മാത്രമേ സംഭരണം ആരംഭിക്കൂവെന്ന് മില്ലുടമകള്‍ നിലപാടെടുത്തതോടെയാണ് സംഭരണം അനിശ്ചിതത്വത്തിലായത്. ഒക്ടോബര്‍ ഒന്ന് മുതല്‍ നെല്ല് സംഭരണം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും സ്വകാര്യ മില്ലുടമകള്‍ സപൈ്ളകോവിന് വേണ്ടി നെല്ല് സംഭരണം ആരംഭിച്ചില്ല. പാഡികോ മാത്രമാണ് നെല്ല് സംഭരണം തുടങ്ങിയത്. എന്നാല്‍, പാഡികോവിന് ജില്ലയിലെ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ കര്‍ഷകരുടെയും നെല്ല് സംഭരിക്കാന്‍ കഴിയില്ല. ഒന്നാം വിളക്കൊയ്ത്ത് ജില്ലയില്‍ സജീവമായി നടക്കുകയാണ്. വര്‍ധിപ്പിച്ച കൈകാര്യ ചെലവ് കുടിശ്ശിക പൂര്‍ണമായും ലഭിച്ചാലേ സംഭരണം ആരംഭിക്കുകയുള്ളൂവെന്ന് ജില്ലയിലെ റൈസ് മില്ല് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. സര്‍ക്കാറിന് ഇവരുമായി ഇതുവരെ ധാരണയില്‍ എത്താന്‍ കഴിയാത്തത് കര്‍ഷകര്‍ക്ക് ഏറെ തിരിച്ചടിയായി. കഴിഞ്ഞ ഒക്ടോബറില്‍ അന്നത്തെ മുഖ്യമന്ത്രി, ബന്ധപ്പെട്ട മറ്റ് മന്ത്രിമാര്‍, സപൈ്ളകോ എം.ഡി എന്നിവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി കൈകാര്യ ചെലവ് കിലോക്ക് 1.38 രൂപയില്‍നിന്ന് 1.90 രൂപയാക്കി വര്‍ധിപ്പിക്കുമെന്ന് തീരുമാനിച്ചിരുന്നു. കഴിഞ്ഞ ഒന്നും രണ്ടും വിളയില്‍ വര്‍ധിപ്പിച്ച കൈകാര്യ ചെലവ് മില്ലുടമകള്‍ക്ക് ലഭിക്കാനുണ്ട്. മാത്രമല്ല ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ മില്ലുകള്‍ക്ക് കൈകാര്യ ചെലവ് ഇനത്തില്‍ സപൈ്ളകോവിന് 1.92 രൂപ അനുവദിക്കുമ്പോള്‍ തങ്ങള്‍ക്ക് ലഭിക്കുന്നത് 1.38 രൂപയാണെന്ന് അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നു. എഫ്.സി.ഐയുടെ വിഹിതം അടുത്തയിടെ ഉയര്‍ത്തുകയും ചെയ്തു. ജില്ലയിലെ 11 സ്വകാര്യ മില്ലുകളാണ് സപൈ്ളകോവിന് വേണ്ടി നെല്ല് സംഭരണം നടത്തുന്നത്. ഇവര്‍ ഇതില്‍നിന്ന് താല്‍ക്കാലികമായി പിന്‍വാങ്ങിയതോടെ ജില്ലയിലെ നെല്ല് സംഭരണം പൂര്‍ണമായും നിലച്ച അവസ്ഥയാണ്. ജില്ലയിലെ കൊയ്ത്ത് പകുതിയോളമത്തെി. ഈ അവസരം മുതലടുത്ത് സ്വകാര്യ ഏജന്‍റുമാര്‍ ചുളു വിലയ്ക്ക് നെല്ല് കൊണ്ടുപോകുകയാണ്. പൊതുമാര്‍ക്കറ്റില്‍ കിലോക്ക് 13 മുതല്‍ 17 രൂപ വരെയാണ് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.