യുവതിക്ക് നേരെ ആസിഡ് ആക്രമണം: സ്ത്രീ പിടിയില്‍

ആലത്തൂര്‍: കാവശ്ശേരിയില്‍ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലുണ്ടായ ആസിഡ് ആക്രമണത്തിന് ക്വട്ടേഷന്‍ നല്‍കിയ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ കുനിയമ്പത്തൂര്‍ പാലക്കാട് റോഡ് അഴകര്‍ ഇല്ലത്തില്‍ ഇബ്രാഹിമിന്‍െറ ഭാര്യ റംലത്ത് എന്ന സലീനയെയാണ് (38) പുതുക്കോട്ട്നിന്ന് ആലത്തൂര്‍ എസ്.ഐ എ. പ്രതാപും സംഘവും അറസ്റ്റ് ചെയ്തത്. നെല്ലിയാംകുന്നം ശക്തന്‍െറ ഭാര്യ ഷൈനി (38), മകള്‍ ശില്‍പന (13) എന്നിവര്‍ക്കാണ് ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റത്. ഈ കേസില്‍ ഭര്‍ത്താവ് ശക്തന്‍ (44), പുതുക്കോട് സ്വദേശി റിട്ട. നേവി ഉദ്യോഗസ്ഥന്‍ ശേഖര്‍ (72) എന്നിവരെ വ്യാഴാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശേഖരന്‍െറ പുതുക്കോടുള്ള വീടിന് സമീപത്ത് പുതുതായി വീട് നിര്‍മാണം നടത്തിവരികയാണ് റംലത്ത്. വീടിന്‍െറ കരാര്‍ നല്‍കിയത് മധുസൂദനന്‍ എന്ന ആള്‍ക്കാണ്. പരിക്കേറ്റ ഷൈനി കഴിഞ്ഞ നാലര വര്‍ഷമായി ശേഖരന്‍െറ വീട്ടില്‍ വീട്ടുജോലികള്‍ ചെയ്തുവരികയായിരുന്നു. ഇവിടെ വെച്ച് മധുസൂദനനും ഷൈനിയും അടുപ്പത്തിലാവുകയും ഷൈനി കാവശ്ശേരിയിലേക്ക് താമസം മാറ്റുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ശേഖരനും ശക്തനും ചേര്‍ന്ന് ആസിഡ് ആക്രമണം നടത്താന്‍ ഗൂഢാലോചന നടത്തിയത്. റംലത്താണ് ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയത്. ഇതിനായി ഒന്നേകാല്‍ ലക്ഷം രൂപ നല്‍കുകയും ചെയ്തു. രണ്ടുപേരെ റംലത്ത് ആസിഡ് ആക്രമണത്തിന് ഏര്‍പ്പാട് ചെയ്തിരുന്നു. അക്രമം നടത്തിയ പ്രതികള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.