Posted On
date_range Updated On
date_range തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു
തച്ചനാട്ടുകര (പാലക്കാട്): തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പൊലീസുകാർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ആറു പൊലീസുകാർക്ക് പരിക്കേറ്റു. പെരുമാൾ, സുബ്രഹ്മണ്യൻ, അജിമോൻ, അനു എന്നിവർക്കാണ് പരിക്കേറ്റത്. മൂന്ന് പൊലീസുകാർ തിരുവനന്തപുരം സ്വദേശികളാണ്.
ബുധനാഴ്ച രാത്രി 8.30ഓടെ നാട്ടുകൽ പഴയ പോസ്റ്റ് ഓഫിസിന് സമീപമായിരുന്നു അപകടം. പരിക്കേറ്റവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാട്ടുകല്ലിൽ നിന്നും കരിങ്കല്ലത്താണി ഭാഗത്തേക്ക് പോവുകയായിരുന്ന പൊലീസുകാർ സഞ്ചരിച്ചിരുന്ന ജീപ്പും എതിരെ വരികയായിരുന്ന പിക്കപ്പ് വാനും തമ്മിലാണ് കൂട്ടിയിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.