മണ്ണൂരിൽ വിലസുന്ന തെരുവുനായ്ക്കൾ
പത്തിരിപ്പാല: മണ്ണൂർ മേഖലയിൽ തെരുവുനായ് ശല്യം രൂക്ഷമാകുന്നു. പ്രദേശത്തെ കാൽനടയാത്രക്കാർ ഭീതിയിൽ. കടകൾക്ക് മുന്നിലും ആളില്ലാത്ത വീടുകൾക്ക് മുന്നിലുമാണ് നായ്ക്കളുടെ അന്തിയുറക്കം. കുട്ടികൾക്കും, പ്രഭാത നടത്തത്തിന് പോകുന്നവർക്കും നേരെയും ആക്രമണമുണ്ട്.
പാതക്ക് കുറുകെ മാർഗതടസ്സമുണ്ടാക്കുന്നതും വാഹനം കയറി നായ്ക്കൾ അപകടത്തിൽപെട്ട് ചാകുന്നതും പതിവ് സംഭവം. ഇവയെ പിടിച്ചുകെട്ടാൻ പഞ്ചായത്തുകൾ മുൻകൈയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.