നെല്ലിയാമ്പതിയില്‍ വന്യജീവി ശല്യം വര്‍ധിച്ചു; ജനം ഭീതിയില്‍

നെല്ലിയാമ്പതി: മേഖലയില്‍ കാട്ടാനയടക്കമുള്ള വന്യജീവികള്‍ ജനവാസ കേന്ദ്രങ്ങളില്‍ കടന്നുകയറുന്നത് പതിവായതോടെ നാട്ടുകാരുടെ ജീവനും സ്വത്തിനും ഭീഷണിയായി. കഴിഞ്ഞ ദിവസം രാത്രി പാടഗിരിയിലെ ഒരു വീടിന്‍െറ മതില്‍ തകര്‍ത്ത് കാട്ടാന വീട്ടുമുറ്റത്തത്തെിയത് പ്രദേശത്ത് ഭീതിപടര്‍ത്തിയിരുന്നു. ശബ്ദം കേട്ട് വീട്ടുകാരും അയല്‍വാസികളും വളരെയധികം പരിശ്രമിച്ചാണ് ആനയെ തുരത്തിയത്. പുലയമ്പാറ ഗവ. ഓറഞ്ച് ഫാമില്‍ കാട്ടാനക്കൂട്ടം ഇടക്കിടെ കമ്പിവേലി തകര്‍ത്ത് കടന്ന് കൃഷി നശിപ്പിക്കുന്നത് പതിവാണ്. അവിടെ പണിയെടുക്കുന്ന തൊഴിലാളികളുടെ നേര്‍ക്ക് പാഞ്ഞടുക്കുന്നതും തൊഴിലാളികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. വനാതിര്‍ത്തിയോട് ചേര്‍ന്ന് പുലികളുടെ ശല്യവും വര്‍ധിച്ചിട്ടുണ്ട്. കര്‍ഷകരുടെ വളര്‍ത്തുമൃഗങ്ങളെ പുലി കൊല്ലുന്നത് പതിവാണ്. ഏതാനും മാസവും കാട്ടുപോത്തിന്‍െറ അക്രമത്തില്‍ തോട്ടം തൊഴിലാളികള്‍ക്ക് പരിക്കേറ്റിരുന്നു. കാരപ്പാറ ഭാഗത്ത് കാട്ടുപോത്തിന്‍െറ മുന്നില്‍നിന്ന് തലനാരിഴക്കാണ് തൊഴിലാളികള്‍ രക്ഷപ്പെട്ടത്. വന്യമൃഗ ശല്യം വര്‍ധിക്കുമ്പോഴും തടയാനുള്ള ശ്രമങ്ങള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ളെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.