പട്ടാമ്പിയെ ചുവപ്പിച്ച് ഇടത് മുന്നണി പ്രവര്‍ത്തകര്‍ പട്ടാമ്പി: ഒന്നര പതിറ്റാണ്ടു മുമ്പ് അടിയറവ് വെച്ച മണ്ഡലം തിരിച്ചു പിടിച്ചതിന്‍െറ ആവേശത്തേരിലേറി ചെങ്കൊടിയേന്തിയ ഇടത് മുന്നണി പ്രവര്‍ത്തകര്‍ പട്ടാമ്പിക്ക് ചെഞ്ചായം പൂശി. ഫലമറിഞ്ഞയുടനെ മോട്ടോര്‍ സൈക്കിളിലും നാലുചക്ര വാഹനങ്ങളിലുമായി മണ്ഡലത്തിന്‍െറ ഇടവഴികളും ചെറു റോഡുകളും വഴി പ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങളിലേക്കൊഴുകി. താളമേളങ്ങളും രാഷ്ട്രീയ ഗാനങ്ങളും കൊഴുപ്പേകി. വാഹനങ്ങള്‍ നിരത്തുകള്‍ കൈയടക്കിയതോടെ ബസ് ഗതാഗതം സ്തംഭിച്ചു. സ്വകാര്യ ബസുകള്‍ സര്‍വീസ് ഉപേക്ഷിച്ചത് യാത്രക്കാര്‍ക്ക് അടിയായി. കൗണ്ടിങ് സ്റ്റേഷന്‍ വിട്ടിറങ്ങിയ സ്ഥാനാര്‍ഥി മുഹമ്മദ് മുഹ്സിനുമായി മണ്ഡലത്തിന്‍െറ വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തി. പഞ്ചായത്ത് കേന്ദ്രങ്ങളില്‍ ആഹ്ളാദ പ്രകടനങ്ങള്‍ നടന്നു. സംസ്ഥാന ഭരണം വലിയ ഭൂരിപക്ഷത്തില്‍ തിരിച്ചു പിടിച്ചതിന്‍െറ ആഹ്ളാദവും പ്രവര്‍ത്തകര്‍ പ്രകടിപ്പിച്ചു. വൈകീട്ടോടെ പട്ടാമ്പി ടൗണില്‍ നടത്തിയ പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണി നിരന്നു. വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് നവ എം.എല്‍.എ മുഹമ്മദ് മുഹ്സിനും അനുഗമിച്ചു. വി.ടി. ബല്‍റാമിന്‍െറ വിജയം ആഘോഷമാക്കി യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആനക്കര: തൃത്താലയില്‍ വി.ടി. ബല്‍റാമിന്‍െറ വിജയം ആഘോഷമാക്കി യു.ഡി.എഫ് പ്രവര്‍ത്തകര്‍. വിവിധ ഭാഗങ്ങളില്‍ പതാകകള്‍ വീശിയും ബൈക്കിലും ലോറികളിലും ജീപ്പുകളിലും പ്രവര്‍ത്തര്‍ നന്ദി രേഖപ്പെടുത്തി കൊണ്ട് എത്തി. ഇതിന് പുറമെ പ്രധാന കേന്ദ്രങ്ങളിലും ആഹ്ളാദ പ്രകടനങ്ങള്‍ നടത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിന്‍െറ മൂന്നിരട്ടി ഭൂരിപക്ഷം ലഭിച്ചത് പ്രവര്‍ത്തകരില്‍ ആവേശമുണ്ടാക്കിയിട്ടുണ്ട്. നാടിളക്കി ബി.ജെ.പി ആഹ്ളാദ പ്രകടനങ്ങള്‍ ആനക്കര: നിയമസഭയിലേക്ക് ആദ്യമായി ഒ. രാജഗോപാലിലൂടെ ബി.ജെ.പി വരുന്നതിന്‍െറ ആഘോഷം പ്രവര്‍ത്തകര്‍ക്ക് ആവേശമായി. തൃത്താലയില്‍ വന്‍ തെരഞ്ഞെടുപ്പ് ആഘോഷങ്ങളാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയത്. ജാഥകളും ബൈക്ക് റാലികളുമായി പ്രവര്‍ത്തകര്‍ നിയമസഭയിലേക്കുള്ള ആദ്യവിജയം ആഘോഷിച്ചു. വാദ്യ താള ഘോഷത്തോടെയാണ് ആഹ്ളാദ പ്രകടനങ്ങള്‍ നടക്കുന്നത്. കേരള ജനതക്ക് അഭിവാദ്യമര്‍പ്പിച്ചു കൊണ്ടുള്ള വാഹനങ്ങളും കടന്നുപോകുന്നുണ്ട്. എല്‍.ഡി.എഫ് വിജയം; നാടെങ്ങും ആഹ്ളാദ പ്രകടനങ്ങള്‍ ചെര്‍പ്പുളശ്ശേരി: എല്‍.ഡി.എഫ് സംസ്ഥാനത്തില്‍ നേടിയ വിജയത്തിലും ഷൊര്‍ണൂര്‍ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ. ശശിയുടെ വിജയത്തില്‍ അഹ്ളാദിച്ച്് ചെര്‍പ്പുളശ്ശേരി ടൗണിലും സമീപ പ്രദേശങ്ങളായ തൃക്കടീരി, കുറ്റിക്കോട്, കാറല്‍മണ്ണ, തൂത, വെള്ളിനേഴി, നെല്ലായ, പേങ്ങാട്ടിരി, എഴുവന്തല, പൊട്ടച്ചിറ പ്രദേശങ്ങളില്‍ പ്രകടനം നടന്നു. മതേതര മനസ്സുകളുടെയും മതന്യൂനപക്ഷത്തിന്‍െറയും നവവോട്ടര്‍മാരുടെയും പിന്തുണയാണ് ഭൂരിപക്ഷം വര്‍ധിക്കാനുള്ള കാരണമെന്ന് പി.കെ. ശശി ചെര്‍പ്പുളശ്ശേരിയില്‍ നല്‍കിയ സ്വീകരണത്തില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.