അലനല്ലൂര്‍: ഗ്രാമീണ മേഖല വ്യാപകമായി മയക്കുമരുന്നിനും മദ്യത്തിന്‍െറയും പിടിയിലമരുന്നു. ഇത് തടയാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ളെന്നത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുകയാണ്. അലനല്ലൂര്‍, വട്ടമണ്ണപ്പുറം, ചളവ, കണ്ണംക്കുണ്ട് തുടങ്ങിയ പ്രദേശങ്ങളാണ് കഞ്ചാവ്, മദ്യ മാഫിയകള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. എടത്തനാട്ടുകര, വട്ടമണ്ണപ്പുറം പ്രദേശത്ത് കാലങ്ങളായി നിലനില്‍ക്കുന്ന കഞ്ചാവ്, വിദേശമദ്യം എന്നിവയുടെ വില്‍പ്പന ഇതുവരെ തടയാന്‍ സാധിച്ചിട്ടില്ല. നാലുകണ്ടത്തിനും വട്ടമണ്ണപ്പുറത്തിനും ഇടയിലുള്ള പാടം, പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന്‍െറ പരിസരങ്ങള്‍, ചിരട്ടകുളം- വട്ടമണ്ണപ്പുറം റോഡ് തുടങ്ങിയവയെല്ലാം മാഫിയകളുടെ കേന്ദ്രങ്ങളാണെന്ന് പറയുന്നു. ചളവ പടിഞ്ഞാറേക്കര പാടശേഖരത്തില്‍ സ്ഥിതി ചെയ്യുന്ന കുളം കേന്ദ്രീകരിച്ച് ശീട്ട് കളിയും മദ്യ വില്‍പ്പനയും തുടരുകയാണ്. ദിനംപ്രതി 50ലേറെ കുപ്പി വിദേശ മദ്യം വരെ വില്‍പ്പന നടത്തുന്നതായാണ് വിവരം. വൈകീട്ട് അഞ്ചിന് ശേഷമാണ് വില്‍പ്പന തകര്‍ക്കുന്നത്. യതീംഖാന പ്രദേശത്ത് മിച്ചഭൂമിയായി കിടക്കുന്ന എട്ട് ഏക്കറോളം വരുന്ന നെല്ലിക്കുന്ന് പ്രദേശം സാമൂഹിക വിരുദ്ധരുടെ വിളയാട്ട കേന്ദ്രമാണ്. രാത്രി ഏറെയാവുന്നതോടെ ദൂര പ്രദേശങ്ങളില്‍നിന്ന് എത്തുന്നവരാണ് ഇതിന് പിന്നിലുള്ളത്. ഇതിനെതിരെ ശക്തമായി നടപടി എടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ജനകീയ കൂട്ടായ്മകള്‍ രൂപവത്കരിക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.