മലമ്പുഴയില്‍ ബസ്സ്റ്റാന്‍ഡ് തുറന്നു

മലമ്പുഴ: മലമ്പുഴയില്‍ നിര്‍മിച്ച ജലസേചനവകുപ്പിന്‍െറ പുതിയ ബസ്സ്റ്റാന്‍ഡ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. 1.45 കോടി രൂപ ചെലവില്‍ റോക്ക്ഗാര്‍ഡന് സമീപം നിര്‍മിച്ച ബസ്സ്റ്റാന്‍ഡ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ജലസേചനവകുപ്പിനു കീഴിലുള്ള ആദ്യത്തെ ബസ്സ്റ്റാന്‍ഡാണിത്. ഉദ്യാനത്തിന് മുന്നിലുണ്ടായിരുന്ന പഴയ ബസ്സ്റ്റാന്‍ഡിന് പകരമായാണ് റോക്ക്ഗാര്‍ഡന് സമീപം പുതിയ ബസ്സ്റ്റാന്‍ഡ് നിര്‍മിച്ചത്. നിര്‍മാണം പൂര്‍ത്തിയാക്കിയ ബസ്സ്റ്റാന്‍ഡ് ഗ്രാമപഞ്ചായത്തിന് കൈമാറാനാണ് തീരുമാനം. ഇതിന്‍െറ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമാകും സര്‍വിസ് ബസുകള്‍ പുതിയ ബസ്സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യുക. എം.ബി. രാജേഷ് എം.പി അധ്യക്ഷത വഹിച്ചു. ചീഫ് എന്‍ജിനീയര്‍ വി.കെ. മഹാനുദേവന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇന്ദിരാ രാമചന്ദ്രന്‍, കോഴിക്കോട് കാവേരി സെന്‍റര്‍ ചീഫ് എന്‍ജിനീയര്‍ കെ.കെ. രമേശന്‍, സി.ആര്‍. ഷാജി, പി. സുന്ദരന്‍, മലമ്പുഴ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. ഷൈജ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സാലി വര്‍ഗീസ്, ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കാഞ്ചന സുദേവന്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍ ബീന ഗോപാല്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.