കുടിവെള്ള വിതരണം മുടങ്ങി; പ്രതിഷേധം ശക്തം

മണ്ണാര്‍ക്കാട്: ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം ഒരാഴ്ചയായി നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ശുദ്ധജല വിതരണം മുടങ്ങിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കുന്തിപ്പുഴ പമ്പ് ഹൗസിലെ 50 എച്ച്.പിയുടെ പമ്പ് സെറ്റ് കേടുവന്നതാണ് പമ്പിങ് മുടങ്ങി ജല വിതരണം തടസ്സപ്പെടാന്‍ കാരണം. രണ്ടുദിവസം മഴ മാറി നിന്നതോടെ നഗരത്തില്‍ ശുദ്ധജലത്തിന്‍െറ ലഭ്യത കുറവ് രൂക്ഷമായിരിക്കുകയാണ്. ഒരാഴ്ചയായിട്ടും കേടുവന്ന പമ്പ് സെറ്റ് ശരിയാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാതിരുന്നതാണ് പ്രശ്നം രൂക്ഷമാക്കിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ മണ്ണാര്‍ക്കാട് ബ്ളോക് കമ്മിറ്റി വാട്ടര്‍ അതോറിറ്റിയിലേക്ക് മാര്‍ച്ച് നടത്തി. പ്രശ്നം പരിഹരിച്ച് കുടിവെള്ള വിതരണം പുനരാരംഭിച്ചില്ളെങ്കില്‍ ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയും പ്രസ്താവനയില്‍ അറിയിച്ചു. കുടിവെള്ള വിതരണം അടിയന്തരമായി പുനരാരംഭിക്കണമെന്ന് ജനതാദള്‍ യുണൈറ്റഡ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.