മഴയത്തെിയിട്ടും മിഴി തുറക്കാതെ മായന്നൂര്‍ പാലത്തിലെ വഴിവിളക്കുകള്‍

ഒറ്റപ്പാലം: മഴക്കാലമത്തെിയിട്ടും മായന്നൂര്‍ പാലത്തിലെ വഴിവിളക്കുകള്‍ കണ്ണുതുറക്കാത്തത് ഭീഷണിയാകുന്നു. തൃശൂര്‍-പാലക്കാട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിന് അപ്രോച്ച് റോഡ് ഉള്‍പ്പെടെ ഒന്നേകാല്‍ കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. ഇരുവശങ്ങളിലെയും വഴിവിളക്കുകള്‍ പരിപാലിക്കേണ്ട ചുമതല ഒറ്റപ്പാലം നഗരസഭക്കും കൊണ്ടാഴി പഞ്ചായത്തിനുമാണ്. നഗരസഭയുടെ ഉത്തരവാദിത്വത്തിലുള്ള ഭാഗത്തെ വിളക്കുകളാണ് കത്താത്തത്. പാലം ഉദ്ഘാടനം ചെയ്ത വേളയില്‍ പ്രകാശിച്ചിരുന്ന വിളക്കുകള്‍ ക്രമേണ ഒന്നൊന്നായി കണ്ണടക്കുകയായിരുന്നു. രാത്രി സമയത്ത് കൂരിരുട്ടിലാകുന്ന പാലം സാമൂഹിക വിരുദ്ധര്‍ക്കും മണല്‍ക്കടത്ത് സംഘങ്ങള്‍ക്കും അനുഗ്രഹമാകുന്നു. ഇതിനിടെ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കിയതിന്‍െറ പ്രതിഫലമായി കൊണ്ടാഴി പഞ്ചായത്തിന്‍െറ പരിപാലനത്തിലുള്ള തൂണുകളില്‍ വെളിച്ചമത്തെി. ഇതിനു സമാനമായി ഒറ്റപ്പാലം നഗരസഭക്കും സ്ഥാപനങ്ങള്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും നടപ്പായില്ല. ചീഫ് എന്‍ജിനീയറുടെ അനുമതി ലഭിക്കാത്തതാണ് കാരണമത്രെ. പാലത്തിലെ വഴിവിളക്കുകള്‍ കത്താത്തതിനെതിരെ വ്യക്തികളും സംഘടനകളും പ്രതിഷേധിച്ചിട്ടും ഫലമുണ്ടായില്ല. താലൂക്ക് വികസന സമിതി, കൗണ്‍സില്‍ യോഗങ്ങളിലും ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും പരിഹാര നടപടിയുണ്ടായിട്ടില്ല. നഗരസഭക്ക് വിളക്കുകള്‍ കത്തിക്കാന്‍ നേരിട്ട് നടപടിയെടുക്കാമെന്നിരിക്കെ, ഇക്കാര്യത്തില്‍ ടെന്‍ഡര്‍ വിളിച്ചിട്ടില്ല. വേനലില്‍പോലും നിളയെ കണ്ടാസ്വദിക്കാന്‍ നിരവധി പേര്‍ പാലത്തിലത്തൊറുണ്ട്. രാത്രി കാലങ്ങളില്‍ പാലത്തിലൂടെ നടന്ന് അക്കരെയത്തെുന്നവര്‍ക്ക് വഴിവിളക്കുകള്‍ തുണയാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.