കല്ലടിക്കോട്: കാഞ്ഞിരപ്പുഴ കനാലിന്‍െറ പാര്‍ശ്വഭിത്തി തകര്‍ന്നത് ഇനിയും പുനര്‍നിര്‍മിച്ചില്ല. എടക്കുര്‍ശ്ശി ശിരുവാണി ജങ്ഷനില്‍ കനാലിനോട് ചേര്‍ന്ന നിര്‍മിച്ച പാലത്തിനടുത്തുള്ള അരിക്ഭിത്തിയാണ് മണ്ണിടിഞ്ഞും കല്ലിളകി വീണും തകര്‍ന്നത്. കഴിഞ്ഞ മഴക്കാലത്ത് മണ്ണിടിച്ചില്‍ തടയാനായി പണിത കോണ്‍ക്രീറ്റ് സ്ളാബുകളും അടര്‍ന്നുവീണു. ഈ സ്ഥലത്ത് കനാലിന്‍െറ പാര്‍ശ്വങ്ങളില്‍ മണ്ണിടിച്ചില്‍ രൂക്ഷമായത് കനാലിന്‍െറയും പാലത്തിന്‍െറയും സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഇതിന് പുറമെ പാലത്തിന്‍െറ വലതുഭാഗത്തായി കനാലിന്‍െറ ഉപരിതലത്തിലെ മഴവെള്ളം ഒഴുകിപോകാന്‍ സൗകര്യമൊരുക്കിയ സ്ഥലത്ത് മണ്ണിടിയുന്നത് തടയാന്‍ പാകിയ കല്ലുകളും തകര്‍ന്നുവീഴുന്നുണ്ട്. കുറ്റമറ്റ കോണ്‍ക്രീറ്റ് ഭിത്തിയോ മറ്റ് സംവിധാനങ്ങളോ സജ്ജീകരിക്കാത്ത പക്ഷം കാഞ്ഞിരപ്പുഴ കനാലിന്‍െറ അരിക് തകര്‍ച്ചക്ക് ആക്കം കൂടുമെന്നാണ് വിലയിരുത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.