ജ്യേഷ്ഠ സുഹൃത്തിന്‍െറ ചികിത്സക്കായി വിദ്യാര്‍ഥികളുടെ കൈത്താങ്ങ്

ആനക്കര: അസുഖം തളര്‍ത്തിയ ജ്യേഷ്ഠ സുഹൃത്തിന് അനിയന്‍മാരുടെ സ്നേഹഹസ്തം. വെള്ളാളൂര്‍ എം.എം.ജെ.ബി. സ്കൂള്‍ വിദ്യാര്‍ഥികളാണ് വൃക്ക തകരാറിലായി ചികിത്സയില്‍ കഴിയുന്ന സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി വരമ്പനകത്ത് വിപിന് സഹായവുമായി രംഗത്തത്തെിയത്. വിദ്യാര്‍ഥികളും അധ്യാപകരും സമാഹരിച്ച തുക സ്കൂളില്‍ നടന്ന ചടങ്ങില്‍ വിപിന്‍ ചികിത്സാ നിധി കണ്‍വീനര്‍ സുജിത്തിന് കൈമാറി. നാലു മാസം പ്രായമായ കുഞ്ഞും ഭാര്യയും അമ്മയുമടങ്ങുന്ന കുടുംബത്തിന്‍െറ ഏക ആശ്രയമായിരുന്നു വിപിന്‍. പ്രധാനാധ്യാപിക വാസന്തി, പി.ടി.എ. പ്രസിഡന്‍റ് പ്രദീപ്, സുലൈഖ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.