സിവില്‍ സര്‍വിസിനെ കുറിച്ച് ജില്ലാ കലക്ടറോട് ചോദ്യമെറിഞ്ഞ് ആദിവാസി വിദ്യാര്‍ഥികള്‍

പാലക്കാട്: ചിട്ടയായ കാര്യങ്ങള്‍ ചെയ്താല്‍ ജീവിത വിജയം ഉറപ്പാണെന്ന് ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി. തന്നെ കാണാനത്തെിയ മലമ്പുഴ ഗിരിവികാസിലെ വിദ്യാര്‍ഥികളോടാണ് കലക്ടര്‍ തന്‍െറ ജീവിതത്തിന്‍െറ വിജയരഹസ്യം പങ്ക് വെച്ചത്. ഏത് ജോലിയും ചെയ്യാന്‍ മാനസികമായി തയാറാവുകയെന്നത് പ്രധാനമാണ്. അര്‍പ്പണബോധവും കഠിനാധ്വാനവും സഹാനുഭൂതിയും വിദ്യാര്‍ഥികള്‍ വളര്‍ത്തിയെടുക്കണം. കുട്ടിക്കാലത്ത് ഏറെ ആകര്‍ഷിച്ചത് നഴ്സിങ് ജോലിയായിരുന്നുവെന്ന് കലക്ടര്‍ പറഞ്ഞു. ജോലിയുടെ നൈര്‍മല്യവും സേവനതാല്‍പര്യവുമാണ് നഴ്സിങിനോട് ഇഷ്ടമുണ്ടാക്കിയത്. ഗിരിവികാസിലെ 54 കുട്ടികളും അധ്യാപകരുമാണ് സ്റ്റഡി ടൂറിന്‍െറ ഭാഗമായി ജില്ലാ കലക്ടറെ കാണാനത്തെിയത്. അട്ടപ്പാടി, പറമ്പിക്കുളം, വാളയാര്‍, മീനാക്ഷിപുരം തുടങ്ങിയ പ്രദേശത്തെ പട്ടിക വര്‍ഗ വിദ്യാര്‍ഥികളാണിവര്‍. സിവില്‍ സര്‍വിസിനെക്കുറിച്ച് ചോദിച്ചറിയാനാണ് വിദ്യാര്‍ഥികള്‍ കൂടുതല്‍ താല്‍പര്യപ്പെട്ടത്. ഇതുസംബന്ധിച്ചുള്ള കാര്യങ്ങള്‍ കലക്ടര്‍ വിദ്യാര്‍ഥികളോട് വിശദീകരിച്ചു. അട്ടപ്പാടിയിലെ മദ്യ ഉപഭോഗത്തെക്കുറിച്ചുള്ള വിദ്യാര്‍ഥികളുടെ ചോദ്യത്തിന് ബോധവത്കരണ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ പ്രദേശത്തെ മദ്യവിമുക്തമാക്കാന്‍ കഴിയുകയുള്ളുവെന്ന് കലക്ടര്‍ പറഞ്ഞു. പുറത്ത് നിന്ന് വരുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങളെക്കാള്‍ കുടുംബങ്ങളില്‍ നിന്നുതന്നെയുള്ള ബോധവത്കരണമാണ് പ്രയോജനപ്പെടുക. പുതിയ തലമുറ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ശബരി ആശ്രമം ഐ.ആര്‍.ടി.സി, പാലക്കാട് കോട്ട തുടങ്ങിയ സ്ഥലങ്ങള്‍ വിദ്യാര്‍ഥികള്‍ സന്ദര്‍ശിച്ചു. അധ്യാപകരായ കെ.എസ്. ബീന, കെ.എ. കവിത, പി.ബി. രോഷിത, ടി. സുനിത, എന്‍.വൈ.കെ അംഗം കെ. വിനോദ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.