കാണാതായ യുവതിയുടെ മൃതദേഹം കണ്ടത്തെി

കുഴല്‍മന്ദം: ദൂരുഹ സാഹചര്യത്തില്‍ കാണാതായ യുവതിയുടെ മൃതദേഹം തമിഴ്നാട്ടിലെ പൊള്ളാച്ചി ആനമലക്ക് സമീപം കണ്ടത്തെി. ചിതലി ചേങ്ങോട് വീട്ടില്‍ ശിവരാമന്‍െറ ഭാര്യ പ്രീതിയുടെ (39) മൃതദേഹമാണ് പൊള്ളാച്ചി ആനമലയക്ക് സമീപം അബ്രാംപാളയം വളന്താമരത്ത് മാലിന്യകൂമ്പാരത്തില്‍ കണ്ടത്തിയത്. ചൊവ്വാഴ്ചയാണ് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്. ജൂലൈ 14നാണ് പ്രീതിയെ വീട്ടില്‍നിന്ന് കാണാതായത്. പ്ളസ് ടു വിദ്യാര്‍ഥിനിയായ ഏക മകള്‍ സ്മൃതി വൈകീട്ട് വീട്ടിലത്തെിയപ്പോഴാണ് പ്രീതിയെ കാണാതായ വിവരം അറിഞ്ഞത്. കോള്‍ലിസ്റ്റുകള്‍ പൂര്‍ണമായും ഡിലിറ്റ് ചെയ്ത മൊബൈല്‍ ഫോണ്‍ വീട്ടിലെ അലമാരയടെ മുകളില്‍നിന്ന് കിട്ടിയിരുന്നു. മറ്റൊന്നും നഷ്ടപ്പെട്ടിരുന്നില്ല എന്നത് ദുരൂഹതക്കിടയാക്കി. തൊട്ടടുത്ത ദിവസം ഡോഗ് സ്ക്വാഡും സയിന്‍റിഫിക് അസിസ്റ്റന്‍റും വീട്ടിലത്തെി തെളിവ് ശേഖരിച്ചിരുന്നു. ഡോഗ് സ്ക്വാഡ് സമീപത്തെ പാറമടവരെ പോയി മടങ്ങി. ഇവരുടെ ബന്ധുവാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് പൊലീസ് നല്‍കുന്ന സൂചന. ചിതലിയിലെ വീട്ടില്‍ യുവതിയെ കൊല ചെയ്തശേഷം മൃതദേഹം ചാക്കിലാക്കി സ്കൂട്ടറില്‍ വെച്ച് കൊണ്ടുപോകുകയായിരുന്നുവെത്ര. ഭര്‍ത്താവ് ശിവരാമന്‍ സൗദിയിലെ ദമ്മാമിലാണ്. അവധി കഴിഞ്ഞ് ജൂലൈ ആദ്യവാരമാണ് മടങ്ങിയത്. സംഭവം അറിഞ്ഞ് തൊട്ടടുത്ത ദിവസം തിരികെ എത്തിയിരുന്നു. പൊലീസ് അന്വേഷണത്തിനിടയിലാണ് ആനമലക്ക് സമീപം മൃതദേഹം ചാക്കില്‍ക്കെട്ടി തള്ളിയ നിലയില്‍ കണ്ടത്തെിയത്. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുവായ ചിറ്റൂര്‍ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. ആലത്തൂര്‍ ഡിവൈ.എസ്.പിയുടെ മേല്‍നോട്ടത്തില്‍ കൊല്ലങ്കോട് സി.ഐയാണ് കേസന്വേഷിക്കുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.